in

ഖത്തറിലേക്ക് യാത്ര എളുപ്പമാക്കാന്‍ ജിസിഒയുടെ ഗൈഡ്

ദോഹ: ഖത്തറിലേക്കെത്തുന്നവര്‍ക്ക യാത്രാ ആവശ്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായകമായ വിധത്തില്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്(ജിസിഒ) നൂതനമായ സംവേദനാത്മക(ഇന്ററാക്ടീവ്) ഗൈഡ് സജ്ജമാക്കി. കോവിഡുമായി ബന്ധപ്പെട്ട പ്രവേശന, ക്വാറന്റൈന്‍ നയങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് യാത്രക്കാര്‍ക്ക് സഹായകമായ വിവരങ്ങളടങ്ങിയ സംവേദനാത്മക ഗൈഡ് ജിസിഒ അവതരിപ്പിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍, യാത്ര ആരംഭിക്കുന്ന രാജ്യം, പ്രായപൂര്‍ത്തിയാകാത്തവരോടൊപ്പമാണോ യാത്ര തുടങ്ങി യാത്രാസംബന്ധമായ എല്ലാ മാനദണ്ഡങ്ങളും തെരഞ്ഞെടുക്കാന്‍ ഗൈഡില്‍ സൗകര്യമുണ്ടായിരിക്കും. യാത്രയില്‍ കൈവശം വെക്കേണ്ട രേഖകള്‍, പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്നിവ ഗൈഡിലൂടെ കൃത്യമായി മനസിലാക്കാനാകും. രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ വേണ്ട രേഖകളും യാത്രാ തയ്യാറെടുപ്പുകളും മനസിലാക്കാന്‍ ജിസിഒ ഖത്തറിന്റെ സംവേദനാത്മക യാത്രാ മാര്‍ഗനിര്‍ദ്ദേശം പരീക്ഷിക്കാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ലിങ്ക്-
https://gco.gov.qa/en/travel/

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

ദോഹയില്‍ നിന്ന് കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് എയര്‍ഇന്ത്യ കൂടുതല്‍ സര്‍വീസ് തുടങ്ങുന്നു