
ദോഹ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗാന്ധി കഥ കേള്‍ക്കുന്നതിന് അവസരമൊരുക്കുന്നു. പ്രമുഖ ഗാന്ധിയന്‍ ഡോ.ശോഭന രാധാകൃഷ്ണനാണ് മഹാത്മാഗാന്ധിയുടെ ജീവിത കഥ പറയുന്നത്. നാളെ രാവിലെ ഒന്‍പതിന് ന്യൂ ഡല്‍ഹിയില്‍ നിന്ന് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി തല്‍സമയ വെര്‍ച്വല്‍ സംപ്രേഷണമുണ്ടായിരിക്കും. 50 മിനിറ്റ് നീളുന്ന ഗാന്ധി കഥ ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക്, യു ട്യൂബ് വഴി കാണാം. https://www.facebook.com/IndianEmbassyQatar/
https://www.youtube.com/watch?v=rFGO-uNmUo8