in

ജിഗാനെറ്റ് ഫൈബര്‍ കോവിഡാനന്തര ഡിജിറ്റല്‍ ഭാവിയെ ശക്തിപ്പെടുത്തും: വൊഡാഫോണ്‍

ദോഹ: വൊഡാഫോണ്‍ ഖത്തറിന്റെ ജിഗാനെറ്റ് ഫൈബര്‍ രാജ്യത്തിന്റെ കോവിഡാനന്തര ഡിജിറ്റല്‍ ഭാവിയെ(പോസ്റ്റ് കോവിഡ് ഡിജിറ്റല്‍ ഫ്യൂച്ചര്‍) ശക്തിപ്പെടുത്തും. ഡാറ്റാ ആവശ്യങ്ങളുടെ വിസ്ഫോടനം പരിഹരിക്കുന്നതിന് മതിയായ ബാന്‍ഡ്വിഡ്ത്ത് ഉള്ള ഒരു മികച്ച ഇന്റര്‍നെറ്റ് അനിവാര്യമാണെന്ന സന്ദേശമാണ് കോവിഡ്-19 ലോകത്തിനു നല്‍കുന്നതെന്ന് വൊഡാഫോണ്‍ ഖത്തര്‍ ചൂണ്ടിക്കാട്ടി.
ആവശ്യകതയില്‍ വലിയവര്‍ധനവുണ്ടാകുമ്പോഴും വയര്‍ലെസ്, ഫിക്‌സഡ് നെറ്റ്‌വര്‍ക്കുകള്‍ നന്നായി നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഖത്തര്‍. വീടുകളിലിരുന്ന് വിദൂരാടിസ്ഥാനത്തിലുള്ള ജോലികള്‍ക്കും പഠനത്തിനും നൂതനസാങ്കേതികവിദ്യ രാജ്യം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ വികസിത രാജ്യമെന്ന നിലയില്‍ ഖത്തറില്‍ ഡാറ്റാ ഉപയോഗവും ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത്ത് അനുപാതവും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പുതന്നെ വര്‍ധിച്ച തോതിലായിരുന്നു. ഫുള്‍ഫൈബര്‍ ബ്രോഡ്ബാന്‍ഡിനെ പ്രധാന മുന്‍ഗണനയാക്കുന്നതിനുള്ള ദീര്‍ഘദൃഷ്ടി ഖത്തറിനുണ്ട്. പരിമിതികളില്ലാത്ത ബാന്‍ഡ്വിഡ്ത്ത് ശേഷി, മെച്ചപ്പെടുത്തിയ വേഗത, 5 ജി ആവശ്യകതകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതിക വിദ്യകളുമായുള്ള അനുയോജ്യത എന്നിവ ഉള്‍ക്കൊള്ളുന്ന ഫൈബറിന് ഖത്തറിന്റെ ഭാവി ആശയവിനിമയ ആവശ്യങ്ങളുമായി വളരാനും പൊരുത്തപ്പെടാനുമുള്ള കഴിവുണ്ട്.
വൊഡാഫോണിന്റെ ജിഗാനെറ്റ് ഫൈബര്‍ രാജ്യത്തിന്റെ കോവിഡാനന്തര ഡിജിറ്റല്‍ ഭാവിയെ ശക്തിപ്പെടുത്തും. ജിഗാനെറ്റ് ഫൈബര്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗതയിലായിരിക്കും ഇന്റര്‍നെറ്റ്. ഉപഭോക്താക്കള്‍ക്ക് വിവിധ വിനോദസൗകര്യങ്ങള്‍ തടസങ്ങള്‍ കൂടാതെ ആസ്വദിക്കാനാകും. പേള്‍ ഖത്തര്‍, ലുസൈല്‍ സിറ്റി, മുഷൈരിബ് ഡൗണ്‍ടൗണ്‍, എജ്യൂക്കേഷന്‍ സിറ്റി, വെസ്റ്റ്‌ബേ, വുഖൈര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍സദ്ദ്, അല്‍വാബ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഫൈബര്‍ കണക്ടിവിറ്റി ലഭ്യമാക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാന്‍ വൊഡാഫോണ്‍ ഖത്തറിന് സാധിച്ചിട്ടുണ്ട്.
രാജ്യത്തെ താമസക്കാര്‍ക്കും വ്യവസായമേഖലക്കും ഫൈബര്‍ കണക്ടിറ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള വിപുലീകരണം പുരോഗമിക്കുന്നു. വിദൂര ജോലികള്‍ക്കും പഠനത്തിനുമായി കണക്റ്റിവിറ്റിയെ വളരെയധികം ആശ്രയിക്കുന്നവര്‍ക്ക് പ്രയോജനകരമാണ് ജിഗാനെറ്റ് ഫൈബര്‍. 5ജി, ഫൈബര്‍ എന്നിവ ഉള്‍പ്പടെ വൊഡാഫോണ്‍ ഖത്തറിന്റെ ജിഗാ നെറ്റ്‌വര്‍ക്ക് നല്‍കുന്ന ഹോം ഇന്റര്‍നെറ്റ് സൊലൂഷനാണ് വൊഡാഫോണ്‍ ജിഗാഹോം പ്ലാറ്റ്‌ഫോം. വീഡിയോ കോണ്‍ഫറന്‍സിംഗ്, സ്ട്രീമിംഗ്, ഗെയിമിംഗ്, വിര്‍ച്വല്‍ ലേണിംഗ് എന്നിവക്കെല്ലാം ഡാറ്റ വളരെയധികം ആവശ്യമാണ്.
ഈ ഡിജിറ്റല്‍ ചോയിസുകളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ വോഡഫോണിന്റെ ശക്തമായ ബ്രോഡ്ബാന്‍ഡ് പരിഹാരമായ ജിഗാഹോമിലെ പ്രീമിയം സ്ഥിര സേവനങ്ങള്‍ക്ക് കഴിയും. ഡിജിറ്റല്‍ നവീകരണം തുടരുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഹോം സൊലൂഷനായ ജിഗാഹോം സ്മാര്‍ട്ടും അവതരിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍, സ്മാര്‍ട്ട് സെന്‍സറുകള്‍, സ്മാര്‍ട്ട് പ്ലഗുകള്‍ എന്നിവ ഉള്‍പ്പടെയുള്ള നിരവധി സ്മാര്‍ട്ട് ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.
ജിഗാഹോമിന്റെ സാധ്യതകള്‍ ജിഗാഗോം സ്മാര്‍ട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ലളിതമായ ടാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ മുഖേന സ്മാര്‍ട്ട് ഉത്പന്നങ്ങളിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കും. ജിഗാഹോം സ്മാര്‍ട്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മികച്ചതാക്കും. വൊഡാഫോണ്‍ ഖത്തറിന്റെ സ്മാര്‍ട്ട്‌ഹോം സാങ്കേതികവിദ്യ മെച്ചപ്പെട്ട ഊര്‍ജ കാര്യക്ഷമത, സംതൃപ്തി, ഭവനസുരക്ഷ എന്നിവയെല്ലാം ഉറപ്പുനല്‍കുന്നുണ്ട്. ജിഗാഹോം സ്മാര്‍ട്ടിന്റെ ഭാഗമായ സ്മാര്‍ട്ട് ബള്‍ബുകള്‍ ഉപയോഗിച്ച് വീടിന്റെ തെളിച്ചവും നിറവും വേഗത്തിലും സൗകര്യപ്രദമായും നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. സ്മാര്‍ട്ട് സെന്‍സറുകള്‍ ഉപയോഗിച്ച് വാതിലുകളുടെയും ജനലുകളുടെയും ചലനങ്ങള്‍ നിരീക്ഷിക്കാനുമാകും.
സ്മാര്‍ട്ട് പ്ലഗുകള്‍ ഉപയോഗിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ മുഖേന വീട്ടുപകരണങ്ങള്‍ ഓണ്‍ ചെയ്യുന്നതിനോ ഓഫ് ചെയ്യുന്നതിനോ സാധിക്കും. ഖത്തറിന്റെ ഡിജിറ്റല്‍ നവീകരണത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഡിജിറ്റല്‍ സൊലൂഷനുകളുടെ സമ്പൂര്‍ണ സ്‌പെക്ട്രമാണ് വൊഡാഫോണ്‍ ഖത്തര്‍ നടപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആംബുലന്‍സുകളുടെ ആവശ്യകതയില്‍ 30% വര്‍ധനവ്, പ്രതിദിനം 1000ലധികം കോളുകള്‍

‘സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ച്ച കോവിഡ് കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചു’