Friday, September 18ESTD 1934

സഫാരിയില്‍ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍

ദോഹ: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന് തുടക്കമായി. പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയോടൊപ്പം വളരുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് സഫാരി ഉപഭോക്താക്കള്‍ക്കായി പ്രമോഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും വിപുലമായ രീതിയിലാണ് ഇത്തവണത്തെ പ്രമോഷന്‍.
വിവിധ ഇനം പച്ചക്കറികളുടെ തൈകള്‍, ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍ വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, വീട്ടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, വിവിധഹാങ്ങിംഗ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേദങ്ങള്‍ക്കൊപ്പം എല്ലാ വിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിവിധ ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ലഭ്യമാണ്.
ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുതകുന്ന വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് ചീഫ് കോഡിനേറ്റര്‍ ഷഹീന്‍ ബക്കര്‍ അഭിപ്രായപ്പെട്ടു. ഈ പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. സാമൂഹിക അകലം പാലിച്ചുഅബൂഹമൂറിലെ സഫാരി മാളില്‍ വച്ച് നടക്കുന്ന സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ഖുലൈഫി ഇന്ന് വൈകീട്ട് 5 മണിക്ക് നിര്‍വ്വഹിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.

error: Content is protected !!