Thursday, October 22ESTD 1934

ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന്‍: സഫാരി ഗ്രീന്‍ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി

സഫാരി ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന്റെ ഉദ്ഘാടനുവും സഫാരി ഗ്രീന്‍ ക്ലബ് സമര്‍പ്പണവും മന്ത്രാലയം കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി നിര്‍വഹിക്കുന്നു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ചീഫ് കോഡിനേറ്റര്‍ ഷഹീന്‍ ബക്കര്‍, മറ്റ് സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ സമീപം.

ദോഹ: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായ ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന്റെ ഉദ്ഘാടനവും സഫാരി ഗ്രീന്‍ ക്ലബ്ബിന്റെ സമര്‍പ്പണവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വിഭാഗം ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി നിര്‍വഹിച്ചു. സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍
ഹമദ് ദാഫര്‍ അല്‍അഹ്ബാബി, സഫാരി ഗ്രൂപ്പ് ചീഫ് കോഡിനേറ്റര്‍ ഷഹീന്‍ ബക്കര്‍ തുടങ്ങിയവരും മറ്റ് സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. പരിമിതമായ ജീവിത ചുറ്റുപാടുകളില്‍ താമസിക്കുന്നവര്‍ക്ക്് പ്രകൃതിയോടുള്ള സ്നേഹം പങ്കു വെക്കാനും കൃഷിയിലും ഹോം ഗാര്‍ഡനിംഗിലും താല്പര്യവുമുള്ളവര്‍ക്കുമായാണ് സഫാരി ഗ്രീന്‍ ക്ലബ്ബ്. കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരെയും അനുഭവസമ്പരായ കാര്‍ഷിക വിദഗ്ദ്ധരെയും പ്രൊഫഷണലുകളെയും പങ്കാളികളാക്കിക്കൊണ്ടാണ് ഗ്രീന്‍ക്ലബ്ബിന് തുടക്കമിട്ടിരിക്കുന്നത്.
ക്ലബ്ബില്‍ പങ്കാളികളാകുന്ന അംഗങ്ങള്‍ക്കായി പ്രത്യേക പരിശീലനങ്ങളും വെബിനാറുകളും വിവിധ മത്സരങ്ങളും നടത്തും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സഫാരി അറിയിച്ചു. ഹരിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുതിനും ഗാര്‍ഡനിംഗ് രീതികള്‍ പരിഷ്‌കരിക്കുന്നതിനുമായാണ് സഫാരിയില്‍ ഗോ ഗ്രീന്‍ ഗ്രൊ ഗ്രീന്‍ പ്രമോഷന് തുടക്കമിട്ടിരിക്കുന്നത്. പച്ചക്കറികളുടെ തൈകള്‍, ഓറഞ്ച്, നാരങ്ങ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, വീട്ടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അലങ്കാര ചെടികള്‍, വിവിധ ഹാങ്ങിംഗ് പ്ലാന്റുകള്‍, പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകള്‍, ചെടിച്ചട്ടികള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍ തുടങ്ങിയവ പ്രമോഷന്റെ ഭാഗമായി ലഭ്യമാണ്.
സഫാരി ഗ്രീന്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളിലെ വിളവുകളും മറ്റും വില്‍ക്കുന്നതിനും വാങ്ങുതിനുമായി സഫാരി ഔട്ലെറ്റുകളില്‍ പ്രതേക കൗണ്ടറുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

error: Content is protected !!