
ദോഹ: സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. ആഗോള നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കുകളും സുരക്ഷിത സ്വത്തായ സ്വര്‍ണ്ണത്തില്‍ നിക്ഷേപം തുടരുകയാണ്. അതുകൊണ്ടുതന്നെ മഞ്ഞ മെറ്റലിന്റെ വിലയില്‍ വര്‍ധനവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ വെളിച്ചത്തിലും പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ്ണ വില വര്‍ദ്ധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഖത്തറില്‍ ഒരുവര്‍ഷത്തിനിടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയവര്‍ക്ക് വിലയില്‍ 36 ശതമാനം നേട്ടം കൈവരിക്കാനായി. കഴിഞ്ഞവര്‍ഷം ജൂലൈ 27ന് സ്വര്‍ണവില ഗ്രാമിന് 163 റിയാലായിരുന്നത്. ഈ ജൂലൈ 27ന് വില 221 റിയാലാണ്.
ജ്വല്ലറി ഡിസൈനുകള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും അടിസ്ഥാന ആസ്തിയുടെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. ജിസിസിയിലെ പ്രത്യേകിച്ചും ഖത്തറിലെ സ്വര്‍ണവില ഇന്ത്യയിലേതിനേക്കാള്‍ പത്ത് മുതല്‍ പതിമൂന്ന് ശതമാനം വരെ കുറവാണ്. ഇന്ത്യയില്‍ സ്വര്‍ണവില 5080 ഇന്ത്യന്‍ രൂപയാണ്, അതായത് 250 ഖത്തര്‍ റിയാല്‍. ഖത്തറില്‍ സ്വര്‍ണവില 237.50 ഖത്തര്‍ റിയാലാണ്. 12.5 റിയാലിന്റെ വ്യത്യാസമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ വിലയെന്നത് സ്വര്‍ണ്ണത്തിനും ഇതുവരെ സ്വര്‍ണം വാങ്ങിയ എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചരിത്രപരമായ ദിവസമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എംഡി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ശംലാല്‍ ചൂണ്ടിക്കാട്ടി. പലരും പ്രയാസങ്ങള്‍ നേരിടുന്ന ഈ കാലത്ത് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ക്യാഷ് ബൈ ബാക്ക് സ്കീം ആരംഭിച്ചിട്ടുണ്ട്.
ഈ സ്കീമിലൂടെ മറ്റ് ജ്വലറികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്കുമ്പോള് ഉപഭോക്താവിന് പരമാവധി മൂല്യവും വിപണിയിലെ ഏറ്റവും മികച്ച നിരക്കും ലഭിക്കും.
മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താകള്‍ക്ക് എല്ലാ ആഭരണങ്ങള്‍ക്കും ക്യാഷ് ബൈ ബാക്ക് വാഗ്ദാനം നല്‍കുന്നുണ്ട്.