in

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താല്‍ക്കാലികമായി അടച്ച പ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍. കോവിഡ് വ്യാപനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മേഖലയിലേക്കുള്ള റോഡുകള്‍ താല്‍ക്കാലികമായി അടച്ചെങ്കിലും ഇവിടത്തെ തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് ഹോട്ട്‌ലൈന്‍ ലഭ്യമാക്കിയിരുന്നു. കമ്യൂണിറ്റി നേതാക്കളെ ബന്ധപ്പെട്ട് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് ഈ മേഖലയിലെ തൊഴിലാളികളെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികള്‍ക്ക് ആവശ്യമായ പലചരക്ക് സാമഗ്രികള്‍ ഉള്‍പ്പടെയുള്ളവ ഖത്തര്‍ ചാരിറ്റിയും ലഭ്യമാക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നിന്റെയും കുറവില്ല. വലിയ പിന്തുണയാണ് ലഭിക്കുന്നത്- സ്ട്രീറ്റ് 23ലെ ഒരു തൊഴിലാളി പ്രതികരിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ഖത്തര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫസ്റ്റ് ക്ലാസാണെന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് രണ്ടില്‍ താമസിക്കുന്ന മറ്റൊരു തൊഴിലാളി പറഞ്ഞു. കഴിഞ്ഞ ആറുദിവസമായി പുറത്തുപോലും പോകാതെ താമസസ്ഥലത്താണ് കഴിയുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ പരിശോധനക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്- തൊഴിലാളി പ്രതികരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് പ്രതിരോധം: തീരുമാനങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് വിദേശകാര്യമന്ത്രി

കോവിഡ് പ്രതിരോധം: പ്രായമേറിയവര്‍ക്ക് പിന്തുണ ആവശ്യമെന്ന് വിദഗ്ദ്ധര്‍