in

ഖത്തറില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവ ദിക്കണമെന്ന് ഇന്ത്യാ ഗവൺമെൻ്റിനോട് ഖത്തർ
കെ.എം.സി.സി

ദോാഹ: ഖത്തറില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവ ദിക്കണമെന്ന് കെഎംസിസി ഖത്തർ
സംസ്ഥാന കമ്മിറ്റി ഇന്ത്യാ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ യോഗ്യത പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി
എൻട്രൻസ് ടെസ്റ്റ് (നീറ്റ്).
2019 ഓഗസ്റ്റ് മുതലാണ് എം ബി ബി എസ്,ബി സി എസ് കോഴ്സുകൾക്ക് ഉള്ള ഏക പ്രവേശന പരീക്ഷ ആയി നീറ്റ് മാറിയത്. പ്രസ്തുത കോഴ്സുകൾക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന ഖത്തറിലെ വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷ കേന്ദ്രം ഖത്തറിൽ വേണമെന്ന് കെ എം സി സി
മുമ്പ് തന്നെ ആവശ്യപ്പെട്ടതാണ്.
ഈ ആവശ്യം ഒന്ന് കൂടി സർക്കാരിനെ അറിയിക്കുകയാണ് വീണ്ടും. കഴിഞ്ഞ വർഷം ഈ ആവശ്യം ഉന്നയിച്ചു ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ പല വിധ കാരണങ്ങൾ പറഞ്ഞു നിരാകരിച്ചിരിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയും , വിദേശ രാജ്യങ്ങളിൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യതകൾ പഠിക്കാൻ അധികാരികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകുകയുണ്ടായി.
കുവൈറ്റിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചതായി അറിയുന്നു. അത് കൊണ്ട് തന്നെ ഖത്തറിൽ പരീക്ഷ കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കെ എം സി സി . നിവേദനം അയച്ചു. ആവശ്യം പരിഗണിക്കണമെന്നും അതിനായി സമ്മർദ്ദം ചെലുത്തണമെന്നും ഖത്തർ ഇന്ത്യൻ അംബാസഡർ ദീപക് മീത്തലിനോടും കെ.എം.സി.സി അഭ്യർത്ഥിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇഹ്തിറാസ് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രം നിര്‍ബന്ധമെന്ന് മന്ത്രാലയം; ഖത്തറിലേക്ക് പുതിയ വിസയിലെത്തുന്നവര്‍ക്കും വേണം

ഖത്തറില്‍ അവധിക്കാല വസതികളും ഇനി ഹോട്ടലാവും; ടൂറിസം വകുപ്പ് നീക്കത്തിന് മന്ത്രിസഭയുടെ അംഗീകാരം