in ,

ഇന്ത്യയില്‍ മരിച്ചവര്‍ക്ക് മാത്രമേ കോവിഡ് സഹായം നല്‍കൂവെന്ന കേരള സര്‍ക്കാര്‍ വാദം വിവേചനം: ഖത്തര്‍ കെ.എം.സി.സി

ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി. പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പ്രസ്താവിക്കുകയും നടിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാര്‍ കോടതിയില്‍ പ്രവാസികള്‍ക്കെതിരെ സംസാരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചവര്‍ എല്ലാം സമ്പന്നര്‍ അല്ല. തീര്‍ത്തും സാധാരണക്കാരായവര്‍ ആണ്. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമടക്കം ഖത്തര്‍ കെ.എം.സി.സി നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും യാതൊരു അനുകൂല നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും കെ.എം.സി.സി വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ വിഷയത്തില്‍ വീണ്ടും സര്‍ക്കാര്‍ നിലപാട് ആരാഞ്ഞിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി. കോവിഡ് മൂലം മരണമടഞ്ഞ പ്രവാസി കുടുംബങ്ങള്‍ക്കും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 50000 രൂപ വീതം നല്‍കണമെന്നും ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൈഖ് ബന്‍ദര്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവര്‍ണ്ണര്‍

വാക്‌സിനെടുത്തവരിലും കോവിഡ് പടരുന്നു; ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വൈകരുതെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്