in

തൊഴിലാളികള്‍ക്കായി ഗ്രാന്‍ഡ് മാള്‍ രണ്ടാമത്തെ താത്കാലിക ഔട്ട്‌ലെറ്റ് ആരംഭിച്ചു

തൊഴിലാളികള്‍ക്കായി ഗ്രാന്‍ഡ് മാള്‍ ആരംഭിച്ച രണ്ടാമത്തെ താത്കാലിക ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിക്കുന്നു

ദോഹ: ഏഷ്യന്‍ ടൗണിലെ ലേബര്‍ സിറ്റിയില്‍ തൊഴിലാളികള്‍ക്കായി ഗ്രാന്‍ഡ് മാള്‍ രണ്ടാമത്തെ താത്കാലിക ഔട്ട്‌ലെറ്റ് ആരംഭിച്ചു. അവശ്യ സാധനങ്ങള്‍ക്കായി തൊഴിലാളികള്‍ പുറത്തു പോവേണ്ടതില്ലെന്നും എല്ലാ സാധനങ്ങങ്ങളും ലേബര്‍ സിറ്റിക്കുള്ളില്‍ ലഭ്യമാവുമെന്നും ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു. മണി എക്‌സ്‌ചേഞ്ച് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ലേബര്‍ സിറ്റിക്കുള്ളില്‍ രണ്ട് താത്കാലിക ഔട്‌ലെറ്റുകളാണ് ഗ്രാന്‍ഡ്മാള്‍ ആരംഭിച്ചിരിക്കുന്നത്. ഒന്നാമത്തെ ഔട്ട്‌ലെറ്റ് രാവിലെ 8 മുതല്‍ രാത്രി 8 വരെയും രണ്ടാമത്തെ ഔട്ട്‌ലെറ്റ് രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും.
താത്ക്കാലിക ഔട്ട്‌ലെറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ഷരീഫ്, റീറ്റെയ്ല്‍ ഡവലപ്പ്‌മെന്റ് മാനേജര്‍ ബഷീര്‍ പരപ്പില്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പുകയില സംബന്ധമായ അസുഖങ്ങളാല്‍ ഖത്തറില്‍ മരിക്കുന്നത് ശരാശരി 312 പേര്‍

ബഹ്‌റൈന്‍ കെ.എം.സി.സി ആദ്യ ചാര്‍ട്ടര്‍ വിമാനം ജൂൺ 9ന്