in

ഗ്രാന്‍ഡ് മോസ്‌ക്കിലേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റെന്ന് ഔഖാഫ് മന്ത്രാലയം

ദോഹ: ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലെ മറഞ്ഞിരിക്കുന്ന പ്രാര്‍ഥനാകസേരകളുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണെന്ന് ഔഖാഫ ഇസ്‌ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പള്ളിയില്‍ തുറക്കാനും അടക്കാനും കഴിയുന്നവിധത്തിലുള്ള പ്രാര്‍ഥനാകസേരകള്‍ സജ്ജമാക്കിയതായി വീഡിയോ ദൃശ്യങ്ങള്‍ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നൂതനമായ രീതിയില്‍ തയാറാക്കിയിരിക്കുന്ന പ്രാര്‍ഥനാ കസേര, പിന്നിലേക്ക് ചാരിയിരിക്കുന്നതിനുള്ള സൗകര്യം, മൊബൈലും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതിനായി ബോക്‌സ് എന്നിവ പള്ളിയുടെ പ്രാര്‍ഥനാവിരിപ്പില്‍ തുറക്കാനും മടക്കാനും കഴിയുന്നവിധത്തില്‍ ക്രമീകരിച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യം വൈറലായിരുന്നു. ആവശ്യമുള്ളപ്പോള്‍ കസേരയായി ഉപയോഗിക്കാനും അല്ലാത്തപ്പോള്‍ പ്രാര്‍ഥനാവിരിപ്പായി ഉയോഗിക്കാനും കഴിയുന്നവിധത്തിലാണ് വീഡിയോയിലെ ദൃശ്യം. ഖത്തറിനകത്തും പുറത്തും വിഡിയോ വലിയതോതില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്. ഈ വീഡിയോ ദൃശ്യം തെറ്റാണെന്നും ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ ഇത്തരമൊരു പ്രാര്‍ഥനാ കസേര സംവിധാനമില്ലെന്നും ഒഖാഫ് മന്ത്രാലയം ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഊര്‍ജ മിശ്രിതത്തില്‍ വാതകവിഹിതം ഉയര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം പ്രശംസനീയം: അല്‍കഅബി

അടുത്തവര്‍ഷം മൂന്നു പുതിയ പാര്‍ക്കുകള്‍ കൂടി തുറക്കും