in

മാളുകളുടെ പ്രവര്‍ത്തനത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടത്തിന്റെ ഭാഗമായി ഷോപ്പിങ് മാളുകളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ മാളുകളിലെ ഫുഡ്‌കോര്‍ട്ടുകളും പ്രാര്‍ഥനാകേന്ദ്രങ്ങളും തുറക്കും. ഫുഡ്‌കോര്‍ട്ടുകളിലെ ഉപഭോക്താക്കളുടെ എണ്ണം സാധാരണ ശേഷിയുടെ 30ശതമാനം കവിയരുത്. ബന്ധപ്പെട്ട അതോറിറ്റികള്‍ വ്യക്തമാക്കിയ ശേഷി അനുസരിച്ചായിരിക്കണം വാണിജ്യ സമുച്ചയങ്ങളിലെയും ഷോപ്പിങ് സെന്ററുകളിലെയും പ്രാര്‍ത്ഥനാ മുറികള്‍ വീണ്ടും തുറക്കേണ്ടത്. നിര്‍ദ്ദിഷ്ട ആരോഗ്യ ആവശ്യകത പാലിച്ച് ട്രയല്‍ റൂമുകളുടെ ഉപയോഗം അനുവദിക്കാം. കുട്ടികളുടെ ബാര്‍ബര്‍ഷോപ്പുകള്‍ക്കും എല്ലാ മുന്‍കരുതലും പാലിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാം. മുന്‍കൂര്‍ ബുക്കിങ് എടുത്താണ് ബാര്‍ബര്‍ ഷോപ്പുകളിലേക്ക് പോകേണ്ടത്. കുട്ടികളും ഒപ്പമുള്ളവരും ഹെയര്‍സ്റ്റൈലിസ്റ്റും മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. ഓരേ സമയം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ബാര്‍ബര്‍ ഷോപ്പില്‍ അനുവദനീയമല്ല. ഒരു കുട്ടിക്കൊപ്പം ഒരാള്‍ക്ക് ഷോപ്പിനകത്ത് അനുവാദമുണ്ട്. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചുകൊണ്ട് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും അവിടങ്ങളിലെ റീട്ടെയില്‍ ഷോപ്പുകളും റെസ്റ്റോറന്റുകളും കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും.
കളിസ്ഥലങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, സ്‌കേറ്റിംഗ് റിങ്ക്‌സുകള്‍ എന്നിവ തുടര്‍ന്നും അടഞ്ഞുകിടക്കും. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും കലാപരവും സാംസ്‌കാരികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിരോധനമുണ്ട്. ഇഹ്തിറാസ് ആപ്പില്‍ പച്ചനിറം, മാസ്‌ക്ക് ധരിക്കല്‍, സുരക്ഷിത അകലം, ശരീരതാപനില പരിശോധിക്കല്‍ തുടങ്ങി എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണം. വാണിജ്യ സമുച്ചയത്തിന്റെ സാധാരണശേഷിയുടെ 50ശതമാനത്തില്‍ കൂടുതല്‍ പേരെ സ്വീകരിക്കാന്‍ പാടില്ല. പ്രവേശനകവാടങ്ങളില്‍ പുകവലി നിരോധിക്കും. ആഷ്ട്രേകള്‍ നീക്കണം. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഷോപ്പുകളും മുന്‍കരുതലുകള്‍ പാലിക്കണം.
ജീവനക്കാരെ പരിശോധിക്കണം. 60 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍ എന്നിവരെ തുടര്‍ന്നും വിദൂരാടിസ്ഥാനത്തില്‍ ജോലി നിര്‍വഹിക്കാന്‍ അനുവദിക്കണം. മാളുകളില്‍ വസ്ത്രങ്ങളുടെ അളവ് പരിശോധിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മുറികള്‍, ഹാന്‍ഡിലുകള്‍, കസേരകള്‍, കൗണ്ടറുകള്‍ എന്നിവ നിരന്തരം അണുവിമുക്തമാക്കണം. ഒരു ഉപഭോക്താവിന് ഒരു ദിവസം പരമാവധി ഇട്ടുനോക്കാവുന്ന വസ്ത്രങ്ങളുടെ എണ്ണം മൂന്ന് മാത്രമായിരിക്കും.
ഇട്ടുനോക്കുകയും എന്നാല്‍ വാങ്ങാതിരിക്കുകയും ചെയ്യുന്ന വസ്ത്രങ്ങളും ഉപഭോക്താക്കള്‍ മടക്കിനല്‍കിയ വസ്ത്രങ്ങളും അണുവിമുക്തമാക്കുകയും അവ ഷെല്‍ഫുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാതെ കുറഞ്ഞത് 24 മണിക്കൂര്‍ സമയത്തേക്ക് മാറ്റിവെക്കണം. സിനിമാ തീയെറ്ററുകള്‍ 15% ശേഷിയില്‍ തുറക്കാം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ക്ലീന്‍ അംഗീകാരമുള്ള റെസ്റ്റോറന്റുകള്‍ക്ക് 100% ശേഷിയില്‍ പ്രവര്‍ത്തിക്കാം

465 സ്‌കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കി