in

പള്ളികളില്‍ പാലിക്കേണ്ട
മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പള്ളിക്കകത്തോ പുറത്തോ ഇഫ്താര്‍ ടേബിളുകള്‍ പാടില്ല

ദോഹ: കോവിഡിന്റെ സാഹചര്യത്തില്‍ പള്ളികളില്‍ വിശ്വാസികള്‍ കര്‍ശന മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളികളിലും ദിവസേന അഞ്ചു നേരവും വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരവും ഉണ്ടാകും.
പള്ളികളില്‍ ബാങ്കുവിളി കഴിഞ്ഞു അഞ്ചു മിനിറ്റിന് ശേഷം നമസ്‌കാരം നടക്കും. ഓരോ പ്രാര്‍ത്ഥനകളും പൂര്‍ത്തിയായി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ പള്ളി ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമായി അടക്കും. പ്രാര്‍ത്ഥനകള്‍ ആരംഭിക്കുമ്പോള്‍ പ്രാര്‍ത്ഥനാ ഹാളുകളുടെ വാതിലുകള്‍ അടയ്ക്കും.

നിശ്ചിത എണ്ണം വിശ്വാസികളേ മാത്രമേ പ്രവേശിപ്പിക്കൂ. പള്ളികളിലെത്തുന്ന എല്ലാ വിശ്വാസികളും കോവിഡ് മുന്‍കരുതല്‍ പാലിക്കണം. ബാത്ത്റൂമുകള്‍, അംഗശുദ്ധി വരുത്തുന്ന ഇടങ്ങള്‍, സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഇടങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഇഹ്‌തെരാസ് ആപ്പില്‍ ഹരിതനിറമായിരിക്കണം. ഫെയ്സ് മാസ്‌ക് ധരിക്കണം. പ്രാര്‍ത്ഥനാ സമയങ്ങളിലും മറ്റുള്ളവരുമായി അകലം പാലിക്കണം. ഹസ്തദാനം പാടില്ല.നമസ്‌കാരത്തിനുള്ള പായ(മുസല്ല) സ്വന്തമായി കൊണ്ടുവരണം.

മുസല്ലയും വിശുദ്ധ ഖുറാനും മറ്റുള്ളവരുമായി പങ്കിടുകയോ പള്ളിയില്‍ ഉപേക്ഷിച്ച് പോകുകയോ ചെയ്യരുത്. തറാവീഹ്, തഹജ്ജുദ്, ഇഅ്തികാഫ് എന്നിവ വീടുകളില്‍ തന്നെ നിര്‍വഹിക്കണം. പള്ളിക്കുള്ളില്‍ വെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്യരുത്. പള്ളിക്കകത്തോ പുറത്തോ ഇഫ്താര്‍ ടേബിളുകള്‍ ക്രമീകരിക്കാനോ പാടില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിസക്കും റസിഡന്‍സ് പെര്‍മിറ്റിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം; കരട് നിയമത്തിന് ശൂറായുടെ അംഗീകാരം

ഖത്തറില്‍ കോവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു; ഒന്‍പത് പേര്‍ കൂടി മരിച്ചു