in ,

ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങള്‍ സജീവം: ജാരെദ് കുഷ്‌നര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നു

ജാരെദ് കുഷ്‌നര്‍

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ഈയാഴ്ച ഖത്തറും സഊദി അറേബ്യയും സന്ദര്‍ശിക്കും. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈ സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സഊദിയും അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായി സൂചനകളുണ്ട്. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതില്‍ കുഷ്‌നറുടെ സന്ദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റു സുപ്രധാന വിഷയങ്ങളും സന്ദര്‍ശനത്തിന്റെ അജണ്ടയിലുണ്ട്. യുഎസ് പ്രസിഡന്റിന്റെ അസിസ്റ്റന്റ് അവി ബെര്‍ക്കോവിറ്റ്‌സ്, ഇറാന്‍ നയവുമായി ബന്ധപ്പെട്ട പോയിന്റ്മാനായിരുന്ന ബ്രയാന്‍ ഹൂക്ക് എന്നിവരും കുഷ്‌നര്‍ക്കൊപ്പം ഗള്‍ഫിലെത്തുന്നുണ്ട്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹുമായി ജാരെദ് കുഷ്‌നര്‍ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതായി യുഎസ് ഭരണകൂടത്തിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറും സഊദി സഖ്യരാജ്യങ്ങളും തമ്മില്‍ മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നിരന്തരമായ ശ്രമങ്ങളും ഇടപെടലും നടത്തിവരുന്നുണ്ട്. 2017ലാണ് സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഡിസംബറിലെ പെട്രോള്‍ വിലയില്‍ മാറ്റമില്ല, ഡീസല്‍ വിലയില്‍ വര്‍ധന

ഖത്തറില്‍ 185 പേര്‍ക്കു കൂടി കോവിഡ്; 228 പേര്‍ക്ക് കൂടി രോഗം ഭേദമായി