in

‘ഗള്‍ഫ് പ്രതിസന്ധി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം’

ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി

ദോഹ: മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന നിയമവിരുദ്ധ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ഖത്തര്‍. ഉപരോധ രാജ്യങ്ങളുമായുള്ള പ്രതിസന്ധി സമാധാനപരമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മധ്യസ്ഥതയിലൂടെയും സൃഷ്ടിപരവും നിരുപാധികവുമായ സംഭാഷണത്തിലൂടെയുമാണ് പരിഹരിക്കേണ്ടത്. ഉപരോധം അന്യായമാണ്.
നിയമവിരുദ്ധ നടപടികളെയാണ് ഉപരോധം പ്രതിനിധീകരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങള്‍ക്കും അന്താരാഷ്ട്ര കരാറുകളുടെ ഉടമ്പടികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. ഫലസ്തീന്‍ വിഷയം ഉള്‍പ്പടെ മിഡില്‍ഈസ്റ്റിലെ സാഹചര്യങ്ങളെക്കുറിച്ച് യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഗള്‍ഫ് പ്രതിസന്ധിയുടെയും നിയമവിരുദ്ധനടപടികളുടെയും 2017 ജൂണ്‍ അഞ്ചുമുതലുള്ള ഉപരോധത്തിനും കാരണമായ ഖത്തര്‍ ന്യൂസ് എജന്‍സി ഹാക്കിങ് സൈബര്‍ കുറ്റകൃത്യത്തി മൂന്നാം വാര്‍ഷികത്തിനുശേഷം ലോകത്തിന് കാര്യങ്ങളെല്ലാം വ്യക്തമായി. നിയമവിരുദ്ധ നടപടികളും ലംഘനങ്ങളും മറയ്ക്കുന്നതിന് ഉപരോധരാജ്യങ്ങള്‍ നടത്തുന്ന ന്യായീകരണങ്ങളെല്ലാം തെറ്റാണെന്ന് എല്ലാവരും മനസിലാക്കി.
ഉപരോധം പ്രതികൂലമായി ബാധിച്ച ഖത്തരി പൗരന്‍മാരുടെയും താമസക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യാന്തര നിയമതത്വങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുന്നുണ്ട്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) അധികാരപരിധി സംബന്ധിച്ച് സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങളുടെ രണ്ട് അപ്പീലുകള്‍ അന്താരാഷ്ട്ര കോടത കഴിഞ്ഞയാഴ്ച തള്ളിയ കാര്യവും ശൈഖ ആലിയ ചൂണ്ടിക്കാട്ടി.
എല്ലാ തരത്തിലുമുള്ള വംശീയ ഉന്മൂലനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 2018 ലും 2019 ലും കോടതി പുറപ്പെടുവിച്ച ഉത്തരവുകളും ഖത്തറിന് അനുകൂലമായിരുന്നു. കഴിഞ്ഞ ജൂണില്‍ ലോക വ്യാപാര സംഘടന സഊദി ലംഘനങ്ങള്‍ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവും ശൈഖ ആലിയ പരാമര്‍ശിച്ചു. ഈ ജുഡീഷ്യല്‍ വിധികളെല്ലാം ഖത്തറിന്റെ നിയമപരമായ നിലപാടിന്റെ സമഗ്രതയെയും ഉപരോധ രാജ്യങ്ങളുടെ നടപടികളുടെ നിയമവിരുദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
ഖത്തറിനെതിരെ നിയമവിരുദ്ധവും നീതിരഹിതവുമായ നടപടികളും തെറ്റായ പ്രചാരണങ്ങളും തുടരുമ്പോഴും സമാധാനപരവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന നിലപാടാണ് ഖത്തര്‍ ഉയര്‍ത്തിപ്പിടിച്ചത്. മധ്യസ്ഥതയിലൂടെയും സൃഷ്ടിപരമായ നിരുപാധികമായ സംഭാഷണത്തിലൂടെയും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തില്‍ ഖത്തര്‍ ഉറച്ചുനില്‍ക്കുന്നു.
അതേസമയം എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമത്തെയും പരമാധികാര സമത്വ തത്വത്തെയും മാനിക്കുകയും വേണം. ഈ സാഹചര്യത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നതായി ശൈഖ ആലിയ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അറവുശാലകളിലെ സന്ദര്‍ശനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് മാഹാമാരിക്കിടയിലും ഇന്ത്യയില്‍ നിന്ന് ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ദോഹയിലെത്തി; കൂടുതല്‍ വിമാനങ്ങള്‍ക്ക് സാധ്യത