in

ഗള്‍ഫ് പ്രതിസന്ധി പരിഹാരം; മധ്യസ്ഥതക്ക് സന്നദ്ധമെന്ന് റഷ്യ

സെര്‍ജി ലാവ്‌റോവ്

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധമാണെന്ന് റഷ്യ. സ്പുട്‌നികിന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധിയില്‍ റഷ്യന്‍ മധ്യസ്ഥതയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതു തര്‍ക്കങ്ങളിലും ഉള്‍പ്പെട്ട എല്ലാ കക്ഷികളും അഭ്യര്‍ഥിക്കുന്നിടത്തോളം മധ്യസ്ഥരായി സേവനം നല്‍കാന്‍ തയാറാണ്.
എന്നാല്‍ ഇതുവരെ അത്തരം അഭ്യര്‍ഥനകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ലാവ്‌റോവ് പറഞ്ഞു.
ജിസിസിയിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളുമായും റഷ്യ നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. ഗള്‍ഫ് പ്രതിസന്ധിയില്‍ അനുരജ്ഞനത്തിനും ഖത്തറുമായി സമാധാനം സ്ഥാപിക്കാന്‍ സഉദി സഖ്യകക്ഷികളെ ബോധ്യപ്പെടുത്തുന്നതിനും അമേരിക്ക നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് മനസിലാക്കുന്നുണ്ടെന്നും ലാവ്‌റോവ് പറഞ്ഞു.
വിഭജന രേഖകള്‍ രൂപീകരിക്കുന്നതിനേക്കാള്‍ രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും വിജയം നേരുന്നു. റഷ്യയോടു മധ്യസ്ഥതക്ക് ആവശ്യപ്പെടുകയോ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും താല്‍പര്യമുണ്ടെങ്കിലോ സഹായം നല്‍കാന്‍ തയാറാണെന്നും ലാവ്‌റോവ് പറഞ്ഞു.
ഗള്‍ഫ് മേഖലയുടെ ദീര്‍ഘകാല, സുസ്ഥിര, അയല്‍പക്ക വികസനത്തിനായി പദ്ധതി വാഗ്്ദാനം ചെയ്തുകൊണ്ട് മേഖലയിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ട ആദ്യരാജ്യങ്ങളിലൊന്നാണ് റഷ്യ. 1990കളില്‍ മോസ്‌കോ നിര്‍ദേശിച്ച ഗള്‍ഫിലെ കൂട്ടായ സുരക്ഷയും സഹകരണത്തിനും എന്ന ആശയമാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും ലാവ്‌റോവ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 സെപ്തംബര്‍ 19) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

സാംസ്‌കാരിക ഗ്രാമങ്ങളുടെ തീരമേഖലകള്‍ വൃത്തിയാക്കുന്നതിനായി കരാര്‍ ഒപ്പുവെച്ചു