ദോഹ: ഖത്തറിലെ (Qatar) ഹമദ് രാജ്യാന്തര വിമാനത്താവള (Hamad International Airport) വികസനം 2022 സപ്തംബറോടെ പൂര്‍ത്തിയാവുമെന്ന് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍. ഇതോടെ യാത്രക്കാരുടെ കപ്പാസിറ്റി 20 മില്യണില്‍ നിന്ന് 58 മില്യണ്‍ ആയി ഉയര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഷെരാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ഹോട്ടലില്‍ നടന്ന അമ്പത്തിനാലാമത് അറബ് എയര്‍കാരിയേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എ.എ.സി.ഒ) വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അല്‍ബാകിര്‍.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി എല്ലാവിധ സജ്ജീകരണങ്ങളോടെ എപ്പോഴും നിലനിര്‍ത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന കേന്ദ്രം കൂടിയാണ് ഹമദ് വിമാനത്താവളമെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തര്‍ എയര്‍വെയിസ് (Qatar Airways) ഇപ്പോള്‍ ലോകത്തെ 130 കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ടെന്നും അത് 180 കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും അക്ബര്‍ അല്‍ബാകിര്‍ (Akbar Albakir) പറഞ്ഞു.
in QATAR NEWS
ഹമദ് വിമാനത്താവള വികസനം അടുത്തവര്‍ഷം സപ്തംബറോടെ പൂര്‍ത്തിയാവും
