in

ഹാരിസ് പണിക്ക വീട്ടില്‍ നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തര്‍ കെഎംസിസി തൃശൂര്‍ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ടും ഗുരുവായൂര്‍ മണ്ഡലം ട്രഷററും സംസ്ഥാന കൗണ്‍സിലറുമായിരുന്ന ഹാരിസ് പണിക്ക വീട്ടില്‍(56)(മന്നലാംകുന്ന്) നാട്ടില്‍ നിര്യാതനായി. പനിയെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിത്. തൃശൂര്‍ ജില്ലാ ചന്ദ്രികാ കോഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് മൃതദേഹം മറവ് ചെയ്യും. ഭാര്യ:ഷമീമ. മകന്‍: റോഷിന്‍ ഇഫാസത്ത്. ഹാരിസിന്റെ വിയോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, തൃശൂര്‍ ജില്ലാ കമ്മിറ്റി, ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജിംനേഷ്യങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചു

സ്വര്‍ണവില ഉയര്‍ന്നനിലയില്‍; ഇന്ത്യയെ അപേക്ഷിച്ച് ഖത്തറില്‍ വിലക്കുറവ്‌