in ,

നിങ്ങളെ ജീവിത ശൈലീ രോഗം ബാധിച്ചുവോ? 50 ഖത്തര്‍ റിയാലിന് പരിശോധനാ അവസരമൊരുക്കി മൈക്രോ ഹെല്‍ത്

മൈക്രോ ഹെല്‍ത് സി.ഇ.ഒ നൗഷാദ് സി കെ, കള്‍സള്‍ട്ടന്റ് പാത്തോളജിസ്റ്റ് ഡോ.സുഖ്മണി റെജി, അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍ അബ്ദുന്നാസര്‍ സി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍
  • ജീവിത ശൈലീ രോഗപരിശോധനാ കാംപയിന്‍ ജൂലൈ 31 വരെ
  • നേരില്‍ വന്ന് ശേഖരിക്കാനും സംവിധാനം
  • പ്രവാസികളില്‍ 15 ശതമാനം ഇപ്പോഴും രോഗം തിരിച്ചറിയാത്തവര്‍

ദോഹ: പല തരം ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമാവുന്നതിനാല്‍ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശോധനാ അവസരമൊരുക്കി ഖത്തറിലെ ഏറ്റവും വലിയ ലബോറട്ടറി സ്ഥാപനമായ മൈക്രോ ഹെല്‍ത്. വിവിധ പരിശോധനകളാണ് 50 ഖത്തര്‍ റിയാലിന് കാംപയിന്‍ കാലയളവില്‍ നല്‍കുക. ജൂലൈ ഒന്നിന് ആരംഭിച്ച ജീവീതശൈലീ രോഗ കാംപയിന്‍ ഈ മാസം 31 വരെ തുടരും.
രക്ത സമ്മര്‍ദ്ദം, ബി.എം.ഐ, ബ്ലഡ്ഷുഗര്‍, ലിപിഡ് പ്രഫൈല്‍(എല്‍.ഡി.എല്‍, എച്ഛ്.ഡി.എല്‍, വി.എല്‍.ഡി.എല്‍, കൊളസ്ര്‌ടോള്‍ തുടങ്ങിയവ), ബ്ലഡ് യൂറിയ, ക്രിയാറ്റിന്‍, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നിവയടങ്ങുന്ന 500 ഖത്തര്‍ റിയാല്‍ വരുന്ന പരിശോധനയാണ് 50 റിയാലിന് പരിശോധനാ കാംപയിന്റെ ഭാഗമായി നടത്തുകയെന്ന് മൈക്രോ ഹെല്‍ത് ഗ്രൂപ്പ് സി.ഇ.ഒ സി കെ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസത്തിന്റെ ജീവിതത്തിരക്കിനടയില്‍ ശരീര പരിശോധന നടത്താത്തതിന്റെ പേരില്‍ അപകടകരമായ രോഗ സാഹചര്യത്തിലേക്കെത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് മൈക്രോ ഹെല്‍ത് കണ്‍സള്‍ട്ടന്റ് പാത്തോളജിസ്റ്റ് ഡോ.സുഖ്മണി റെജി പറഞ്ഞു. പ്രവാസികളില്‍ വലിയൊരു ശതമാനം ഇപ്പോഴും തങ്ങളുടെ ശാരീരികാവസ്ഥ തിരിച്ചറിയാത്തവരാണെന്നും കുറഞ്ഞ വരുമാനമുള്ള തൊഴില്‍ ചെയ്യുന്നവരില്‍ പലരും കാര്യമായ രോഗം വരുമ്പോഴാണ് പരിശോധനക്ക് പോലും എത്തുന്നത്. എണ്‍പതിനായിരത്തോളം പേര്‍ക്ക് ഇതിനകം തങ്ങളുടെ കാംപയിന്‍ കൊണ്ട് പ്രയോജനം ലഭിച്ചിട്ടുണ്ട്. 25 ശതമാനത്തോളം പേര്‍ പല രോഗങ്ങള്‍ ബാധിച്ചവരായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഈ പരിശോധനയിലൂടേയാണ്. 30-40 പ്രായമുള്ള പ്രവാസികള്‍ക്കിടയില്‍ ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമാണ്. പോയ കാല പരിശോധനാ കാലയളവില്‍ 15 ശതമാനത്തോളം പേര്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ തിരിച്ചറിയാതെ പോയവരായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. കാലത്ത് 7 മുതല്‍ രാത്രി 10 വരെ ദോഹയിലെ മൈക്രോ ഹെല്‍ത് ലാബില്‍ നേരിട്ട് വന്ന് പരിശോധന നടത്താം. 8 മണിക്കൂര്‍ വെള്ളം ഒഴികെ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയാണ് എത്തേണ്ടത്. ഓണ്‍ലൈനായി (www.microhealthcare.com) ബുക്ക് ചെയ്താല്‍ നേരില്‍ വന്ന് ശേഖരിക്കുന്ന സംവിധാനവുമുണ്ട്. 50 ഖത്തര്‍ റിയാല്‍ അധിക നിരക്ക് ഈടാക്കും. 2010 മുതലാണ് മൈക്രോ ഇത്തരമൊരു കാംപയിന് തുടക്കം കുറിച്ചത്. ജോയിന്‍ കമ്മീഷന്‍ ഇന്‍ര്‍നാഷണല്‍ (ജെ.സി.ഐ) അംഗീകാരമുള്ള ഖത്തറിലെ ആദ്യ സ്വകാര്യ ലബോറട്ടറിയാണ് മൈക്രോ ഹെല്‍ത്. ലബോറട്ടറി പരിശോധനാ രംഗത്ത് 25 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള മൈക്രോ ഗ്രൂപ്പ് ഗുണനിലവാരത്തിലും സാങ്കേതിക വിദ്യയിലും മുന്‍പന്തിയിലാണ്. കേരളത്തില്‍ 30 ശാഖകളുള്ള മൈക്രോ ഹെല്‍ത് ഗ്രുപ്പ് ഇന്ത്യയില്‍ വിവിധയിടങ്ങളിലും യു.എ.ഇ, ആഫ്രിക്കന്‍ രാജ്യമായ ഘാന എന്നിവിടങ്ങളിലും ഇതിനകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2009 ലാണ് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1998-ല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിലായിരുന്നു തുടക്കം. മൈക്രോ ലാബ് അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍ അബ്ദുന്നാസര്‍ സി, ചീഫ് ടെക്‌നോളജിസ്റ്റ് സജീര്‍ അബ്ദുല്ല, ലാബ് അഡ്മിനിസ്‌ട്രേറ്റര്‍ ഷഫീഖ് കെ.സി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. വിശദവിവരങ്ങള്‍ക്ക്: 44 50 63 83, 66 47 49 75 Email:info@microhealthcare.com

കോവിഡില്‍ നിന്ന് പൂര്‍ണ്ണ മുക്തരായോ, ഇല്ലയോ?
പരിശോധിക്കാം

ദോഹ: കോവിഡില്‍ നിന്ന് പൂര്‍ണ്ണ മുക്തരായോ ഇല്ലയോ എന്ന് പരിശോധിക്കാനും മൈക്രോ ഹെല്‍തില്‍ സജ്ജീകരണം. കോവിഡ് രോഗം ബാധിച്ചവരില്‍ ചിലര്‍ക്ക് രോഗം സുഖപ്പെട്ട ശേഷവും ശാരീരിക പ്രയാസങ്ങള്‍ കണ്ടേക്കാം. അത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും ആവശ്യമായ പരിശോധനകളാണ് മൈക്രോ നല്‍കുന്നത്. പരിശോധനാ വിധേയരാവുന്നവരുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയും തിരിച്ചറിയാനാവും. 1045 ഖത്തര്‍ റിയാലിന്റെ ബേസിക് പാക്കേജ് ഇപ്പോള്‍ 450 ഖത്തര്‍ റിയാലിനാണ് നല്‍കുന്നത്. ആര്‍.ബി.എസ്, സി.ബി.സി, എല്‍.ഡി.എച്ഛ്, സി.ആര്‍.പി, ഡി-ഡൈമര്‍, സി.പി.കെ മുഴുവന്‍, എച്ഛ്.ബി.എ.വണ്‍.സി, ഫെരിറ്റിന്‍ എന്നിവയാണിതിലുള്‍പ്പെടുന്നത്. 2465 ഖത്തര്‍ റിയാലിന്റെ അഡ്വാന്‍സ്ഡ് പാക്കേജ് 900 ഖത്തര്‍ റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാവും. ബേസികിലുള്‍പ്പെട്ടവയ്ക്ക് പുറമെ പ്രോക്കാല്‍സിറ്റോണിന്‍, എല്‍.എഫ്.റ്റി, ആര്‍.എഫ്.റ്റി എന്നിവയും പരിശോധിക്കും. വിശദവിവരങ്ങള്‍ക്ക്: 66 47 49 75

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ- ഖത്തര്‍ എയര്‍ബബിള്‍ കരാറിലെ അനിശ്ചിതത്വം നീങ്ങി; സര്‍വീസുകള്‍ സാധാരണനിലയില്‍

വെള്ളിയാഴ്ചകളിലും ഈദ് അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസുണ്ടാകില്ല