
കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഹയ്യ ബയ ഫെസ്റ്റിവലില്‍ കുട്ടികള്‍ പങ്കാളികളായപ്പോള്‍. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടായിരുന്നു ഫെസ്റ്റിവല്‍. നാടോടി പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും ഖത്തരി സ്വത്വത്തിന്റെ സംസ്‌കാരവും പാരമ്പര്യങ്ങളും വളര്‍ത്താനുമുള്ള നിരന്തരമായ ശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫെസ്റ്റിവല്‍. ദുല്‍ഹജ്ജിന്റെ ആരംഭത്തില്‍ ഗള്‍ഫ് മേഖലയില്‍ കുട്ടികള്‍ ഒത്തു ചേരുന്ന സവിശേഷമായ ഒരു പരിപാടിയാണ് ഹയ്യ ബയ.