ദോഹ: അവാർഡ് ജേതാവായ ഇന്ത്യൻ സിനിമാ സംവിധായകൻ സക്കരിയ, ഡോക്യൂമെന്ററ്റി സംവിധായകനും സിനിമാ പഠന മേഖലയിലെ വിദഗ്ദനുമായ എഴുത്തുകാരൻ എം. നൗഷാദിനും ഖത്തർ ഫൌണ്ടേഷന് കീഴിലെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി പ്രസ്സ് (എഛ്.ബി.കെ.യു പ്രസ്സ്) സ്വീകരണം നൽകി. ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി പ്രസ്സ് ഹെഡ് ഓഫ് ഫിനാൻസ് ആൻഡ് പബ്ലിഷിങ് സർവീസസ് മുനീർ കമാൽ സലിം, സെയിൽസ് ഓഫീസർ സാറ മുഹമ്മദ് അൽജഹ്മായി എന്നിവർ എഡ്യൂക്കേഷൻ സിറ്റിയിലെ എഛ്.ബി.കെ.യു പ്രസ്സ് ആസ്ഥാനത്ത് സ്വീകരിച്ചു. അതിഥികൾക്ക് മുനീർ കമാൽ പുസ്തകങ്ങൾ കൈമാറി. എഛ്.ബി.കെ.യു പ്രസ്സ് സെയിൽസ് ഓഫീസർ അയ്മൻ അബ്ദുൽസമദ്, എക്സ്പെഡിറ്റർ രാജേഷ് കൃഷ്ണൻകുട്ടി, ചന്ദ്രിക ഖത്തർ റെസിഡന്റ് എഡിറ്റർ അശ്‌റഫ് തൂണേരി സംബന്ധിച്ചു.
in QATAR NEWS
ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് എഛ്.ബി.കെ.യു പ്രസ്സ് സ്വീകരണം നൽകി
