in

ഹെല്‍ത്ത് കാര്‍ഡുകള്‍ കൃത്യസമയത്ത് പുതുക്കണമെന്ന് നിര്‍ദേശം

ദോഹ: ആരോഗ്യസേവനങ്ങള്‍ തടസങ്ങളില്ലാതെയും സുഗമമായും ലഭിക്കുന്നതിന് ഹെല്‍ത്ത് കാര്‍ഡുകള്‍ യഥാസമയം പുതുക്കണമെന്ന് നിര്‍ദേശം. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെയും കമ്യൂണിറ്റി കോള്‍ സെന്റര്‍, ടെലിഫോണ്‍ സേവനം, മരുന്നുകളുടെ ഹോം ഡെലിവറി ഉള്‍പ്പടെയുള്ള ഇ-സേവനങ്ങള്‍ക്കുമെല്ലാം ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാര്‍ഡ് പുതുക്കല്‍, നഷ്ടമായതും തകരാര്‍ സംഭവിച്ചതുമായ കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡ് എടുക്കല്‍ എന്നിവക്കായി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.സര്‍ക്കാരിന്റെ ഇ-പോര്‍ട്ടലായ ഹുക്കുമി മുഖേനയോ എച്ച്എംസി ആസ്പത്രികളില്‍ നേരിട്ടെത്തിയും കാര്‍ഡ് പുതുക്കാം. നിലവിലെ സാഹചര്യത്തില്‍ ഇ-സേവനം ഉപയോഗിക്കാം. ഹുക്കുമി പോര്‍ട്ടലില്‍ ഖത്തര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് പ്രവേശിക്കാം. സര്‍വീസ് വിഭാഗത്തില്‍ ‘റിന്യൂ ഹെല്‍ത് കാര്‍ഡ് ‘ വിഭാഗത്തില്‍ പ്രവേശിക്കണം. കാര്‍ഡ് പുതുക്കാന്‍ ആണെങ്കില്‍ ‘പുതുക്കല്‍’, നഷ്ടപ്പെട്ടവക്ക് പകരം പുതിയ കാര്‍ഡിനാണെങ്കില്‍ ‘റീപ്രിന്റ്’ ക്ലിക്ക് ചെയ്യുണം. എത്ര വര്‍ഷത്തേക്ക് ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ ആഗ്രഹിക്കുന്നു എന്നതും കാര്‍ഡ് ലഭിക്കേണ്ട വിധവും തിരഞ്ഞെടുക്കുക. വനിതാ ആസ്പത്രിക്ക് സമീപത്തെ 20-ാം നമ്പര്‍ വില്ലയിലെ ഹെല്‍ത്ത് കാര്‍ഡ് വര്‍ക്‌ഷോപ്പിലെത്തി കാര്‍ഡ് സൗജന്യമായി ശേഖരിക്കാം. അല്ലെങ്കില്‍ തപാല്‍ സേവനം തെരഞ്ഞെടുക്കാം. കാര്‍ഡ് തയ്യാറാകുന്ന വിവരം അറിയണമെങ്കില്‍ എസ്എംഎസ് അയക്കണമെന്ന ബട്ടന്‍ തെരഞ്ഞെടുക്കണം. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണോയെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യാം. ഓണ്‍ലൈന്‍ മുഖേന ഫീസടക്കാം. കാര്‍ഡ് പുതുക്കാന്‍ പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 100 റിയാലാണ് ഫീസ്. കാര്‍ഡ് നഷ്ടപ്പെടുകയോ കാലാവധിക്ക് ശേഷം പുതുക്കുകയോ ആണെങ്കില്‍ 200 റിയാല്‍. കാര്‍ഡ് തപാലില്‍ ലഭിക്കാന്‍ 10 റിയാല്‍ അധികം നല്‍കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലുലു ; മെയ്ഡ് ഇന്‍ ഖത്തര്‍ ഫെസ്റ്റിവല്‍ തുടങ്ങി

മാളുകളിലെ എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഇന്നു മുതല്‍ തുറക്കും