in

ഹോം ഹെല്‍ത്ത് കെയര്‍ സേവനത്തിന്റെ ഭാഗമായി വീടുകളില്‍ കോവിഡ് പരിശോധന

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ(പിഎച്ച്‌സിസി) ഹോം ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ ഭാഗമായി വീടുകളില്‍ കൊറോണ വൈറസ്(കോവിഡ് 19) പരിശോധനയും നടത്തും.
കോവിഡ് വ്യാപനം തടയുന്നതിനും എല്ലാ പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിലെ രോഗികളുടെയും ദുര്‍ബലരുടെയും പ്രായമായവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുമാണ് വീടുകളില്‍ കോവിഡ് പരിശോധന നടത്തുന്നത്.
ഹോംഹെല്‍ത്ത് കെയര്‍ സേവനത്തിന്റെ ഭാഗമായി ഗാര്‍ഹിക സന്ദര്‍ശനവേളയില്‍ പ്രായമേറിയവരുടെയും രോഗബാധിതരുടെയും മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവമെടുക്കും.
ഗാര്‍ഹിക സന്ദര്‍ശനത്തിന് നിരവധി ദിവസങ്ങള്‍ക്ക് മുമ്പ്, രോഗിക്ക് വാചക സന്ദേശം ലഭിക്കും. തുടര്‍ന്ന് പിഎച്ച്സിസിയുടെ ഹോം ഹെല്‍ത്ത് കെയര്‍ ടീം രോഗികളുമായി ബന്ധപ്പെടുകയും വീടുകളില്‍ സ്രവ പരിശോധനക്കായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയും ചെയ്യും.
രോഗികള്‍ക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് അവരുടെ ആരോഗ്യ കേന്ദ്രത്തിലെ ഹോം കെയര്‍ സ്പഷ്യലിസ്റ്റുമായി ബന്ധപ്പെടാം. കോവിഡ് കേസുകള്‍ വളരെ നേരത്തെതന്നെ കണ്ടെത്തി ഉചിതമായ ചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റഫര്‍ ചെയ്യും.
ആരോഗ്യകേന്ദ്രങ്ങളിലേക്ക് പ്രായമായവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനായിക്കൂടിയാണ് ഹോംഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍.
കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് ജനങ്ങള്‍ വീവീടുകളില്‍ തന്നെ തുടരാനുള്ള രാജ്യത്തിന്റെ നടപടികളെ പിന്തുണയ്ക്കുന്നതാണ് ഈ സേവനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഖത്തര്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

ന്യൂകാസില്‍ യുണൈറ്റഡ് സഊദി ഏറ്റെടുക്കാനൊരുങ്ങുന്നത് ഗള്‍ഫ് പ്രതിസന്ധിയില്‍ നിര്‍ണായകമാകുന്നതായി റിപ്പോര്‍ട്ട്