ദോഹ: ആരോഗ്യ ഇന്‍ഷൂറന്‍സ് (health insurance) മുഴുവന്‍ ജനങ്ങള്‍ക്കും പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് (Expatriates) സ്വകാര്യ ആശുപത്രികളിലാവും ചികിത്സയെന്ന് അധികൃതര്‍. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികില്‍സ ലഭിക്കുക. അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാകാത്ത സന്ദര്‍ഭങ്ങളില്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയുടെ സേവനം നല്‍കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഇന്‍ഷുറന്‍സ് കാര്യങ്ങളുടെ ഉപദേശകന് ഖാലിദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മുഗാസിബ് പറഞ്ഞു. ഖത്തറിലെ (in Qatar) ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മാത്രമായിരിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം നല്‍കുന്നതിന് അവകാശമുണ്ടാവുക. വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ശക്തിപ്പെടുത്തുന്നതിനുമാണിത്. നിശ്ചിത തുകയില്‍ ഒരൊറ്റ പാക്കേജ് മാത്രമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഉണ്ടാവുക. വിശദ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍, സേവന ദാതാക്കള്‍, തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍ കമ്പനികള്‍ എന്നിവയെല്ലാം ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമിന് കീഴിലേക്ക് കൊണ്ടുവരുമെന്നും മുഗാസിബ് വ്യക്തമാക്കി.
in QATAR NEWS
ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രാബല്യത്തിലായാല്‍ ഖത്തര്‍ പ്രവാസികള്‍ക്ക് ചികിത്സ സ്വകാര്യ ആശുപത്രികളില്‍
