ദോഹ: ഖത്തറില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ വാണിമേല്‍, പരപ്പുപാറ സ്വദേശി മയങ്ങിയില്‍ അബു-ജമീല ദമ്പതികളുടെ മകന്‍ ജംഷിദ് (35) ആണ് മരിച്ചത്. അവധി ദിനത്തില്‍ ഖത്തറിലെ ശമാല്‍, അസര്‍ബൈജാനി ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് എയര്‍ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദോഹയില്‍ നിന്നും 92.5 കിലോമീറ്ററോളം അകലെയാണ് അസര്‍ബൈജാനി കടല്‍ത്തീരം. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ ഇവിടെയെത്തിയത്. ഇന്ന് പുലര്‍ച്ചേയാണ് മരണം. ഭാര്യ: മുഹ്‌സിന (ദേവര്‍കോവില്‍). ഫാത്തിമ (5) ഹവ്വ (3) മുഹമ്മദ് (7മാസം) എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക്് കൊണ്ടുപോവാനുള്ള ശ്രമങ്ങളിലാണെന്ന് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
in Death
ഖത്തറിലെ അസര്‍ബൈജാനി ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
