in ,

ഖത്തറില്‍ ശക്തമായ കാറ്റും മഴയും; വാഹനങ്ങള്‍ക്ക് കേടുപാട്

കോവിഡ് താത്കാലിക ആസ്പത്രി കൂടാരങ്ങള്‍ തകര്‍ന്നു വീണു

ഹസംമുെൈബരീഖ് കോവിഡ് താത്കാലിക ആസ്പത്രി കൂടാരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലായി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കു മേല്‍ മരം വീണും പാര്‍ക്കിംഗ് ഷെഡുകളുടെ മേല്‍ക്കൂര തകര്‍ന്നുമാണ് കേടു പറ്റിയത്. ചിലേടങ്ങളില്‍ പാര്‍ക്കിംഗ് ഷെഡുകളുടെ മേല്‍ക്കൂര പറന്നുപോയി. റോഡുകളിലും ഹൈവേകളിലും വെള്ളം കയറി.

ശക്തമായ കാറ്റിലും മഴയിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസംമുെൈബരീഖ് കോവിഡ് താത്കാലിക ആസ്പത്രി കൂടാരങ്ങള്‍ തകര്‍ന്നു വീണു. ആര്‍ക്കും സാരമായ പരുക്കുകളില്ല. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റും ഉച്ചക്കുശേഷം പെയ്ത കനത്ത മഴയും കാരണമാണ് ഹസം മുബൈരീഖ് ആസ്പത്രിയുടെ വിപുലീകരണത്തിന്റെ ഭാഗമായി സജ്ജമാക്കിയ രണ്ടു കൂടാരങ്ങള്‍ തകര്‍ന്നിവീഴാനിടയാക്കിയതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു രോഗിക്കും പരിക്കില്ല. എന്നാല്‍ രോഗികളെ സുരക്ഷിതരാക്കുന്നതിനും മാറ്റുന്നതിനുമുള്ള ദൗത്യത്തിനിടയില്‍ 23 ജീവനക്കാര്‍ക്ക് പരിക്കേറ്റു. മിക്ക പരിക്കുകളും നിസാരമാണ്. പരിക്കേറ്റവര്‍ക്ക് ആരോഗ്യ സഹായം ഉറപ്പാക്കി.

വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഉള്‍റോഡുകളിലും വെള്ളം നിറഞ്ഞു ഗതാഗതം മന്ദഗതിയിലായി. ഹൈവേകളിലും സ്ട്രീറ്റുകളിലും വെള്ളം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റി ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വരെ അസ്ഥിര കാലാവസ്ഥയും ഇടിമിന്നലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വാഹനത്തിനു മേല്‍ മരം വീണ നിലയില്‍. ദോഹയില്‍ നിന്നുള്ള കാഴ്ച

പ്രതികൂല കാലാവസ്ഥയിലുണ്ടാകുന്ന അപകടങ്ങള്‍, ഗതാഗതക്കുരുക്ക്, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി ഗതാഗത വകുപ്പ് പട്രോള്‍ നടത്തുന്നുണ്ട്. വെള്ളക്കെട്ടുകളില്‍ വാഹനം െ്രെഡവ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. മഴ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും വാഹനങ്ങളെ മറികടക്കരുതെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി. െ്രെഡവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. അനിവാര്യ സന്ദര്‍ഭങ്ങളിലല്ലാതെ ഒരു ട്രാക്കില്‍ നിന്നും മറ്റു ട്രാക്കുകളിലേക്ക് മാറരുത്. വെള്ളക്കെട്ടുകളില്‍ നിന്നും മാറി ബദല്‍ റോഡുകളിലൂടെ പോകണം. മുന്നോട്ട് പോവുകയാണെങ്കില്‍ റോഡിനു മധ്യത്തിലൂടെ വാഹനം ഓടിക്കുക. ഒരു കാരണവശാലും വശങ്ങള്‍ ചേര്‍ന്ന് വാഹനം െ്രെഡവ് ചെയ്യരുത്. ടയറുകള്‍, വൈപ്പര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. വേഗത പരിധികള്‍ പാലിക്കണമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പ് വിശദീകരിച്ചു. ശക്തമായ കാറ്റില്‍ വൈദ്യുതി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് സിഗ്‌നലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

80 ശതമാനം ജോലിയും വീടുകളില്‍ തന്നെ; നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ഖത്തര്‍

കരുതിയിരിക്കുക; കോവിഡ് രോഗികള്‍ വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം