
ദോഹ: തണുപ്പുകാലത്തിന്റെ വരവിന്റെ സൂചന നല്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിസങ്ങളില്‍ ശക്തമായ മഴ പെയ്തു. ചൊവ്വാഴ്ച രാത്രി മുതല്‍ അബുഹമൂര്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തു.മഴയുടെയും ആലിപ്പഴം പൊഴിയുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രദേശവാസികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പലയിടങ്ങളിലും ശക്തമായ കാറ്റും വീശി. മഴക്കാല സീസണായ അല്വസ്മി 16നു തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സീസണിനു തുടക്കംകുറിച്ച് മഴ നേരത്തെയെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ സാധ്യത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ജാഗ്രത പാലിക്കണം. ഔദ്യോഗിക അക്കൗണ്ടുകള്‍ മുഖേന ഏറ്റവും പുതിയ നിരീക്ഷണങ്ങളും വിവരങ്ങളും പിന്തുടരുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.