in

കത്താറയില്‍ അതിവേഗ ഇ-കാര്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിച്ചു

കത്താറയിലെ ഇലക്ട്രോണിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനം ചാര്‍ജ് ചെയ്യുന്നു

ദോഹ: നിരത്തുകളില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ഊര്‍ജം പകര്‍ന്ന് കത്താറ കള്‍ച്ചറല്‍ വില്ലേജിലും ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷനാണ്(കഹ്‌റാമ) ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ഖത്തറില്‍ ഇത്തരത്തിലെ 19-ാമത് സ്റ്റേഷനാണിത്. ഇതുവരെ സ്ഥാപിച്ചതില്‍ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകുന്ന സ്റ്റേഷനും ഇതാണ്. 180 കിലോവാട്ടാണ് സ്‌റ്റേഷന്റെ ശേഷി. പത്തുമിനുട്ടില്‍ താഴെ സമയത്തില്‍ ഒരു വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കഹ്‌റാമയും കത്താറയും തമ്മിലുള്ള ഈ സഹകരണത്തില്‍ അതിയായ സന്തോഷമുണ്ടെ്‌ന് കഹ്‌റാമ പ്രസിഡന്റ് എന്‍ജിനിയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരി പറഞ്ഞു. ഏറ്റവും ഗുണനിലവാരമുള്ളതും രാജ്യത്തിന് അനുയോജ്യമായത് ഏതെന്നും മനസിലാക്കുന്നതിനായി നിരവധി പൈലറ്റ് സ്റ്റേഷനുകള്‍ കഹ്‌റാമ സ്ഥാപിച്ചിട്ടുണ്ട്. മീസൈദിലെ കഹ്‌റാമ കെട്ടിടത്തിലെ സൗരോര്‍ജ സ്‌റ്റേഷന്‍ ഉള്‍പ്പടെ 19 എണ്ണമാണ് ഇതുവരെ സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവസലാത്ത് കമ്പനി കെട്ടിടത്തില്‍ ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ടു സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന് അതിവേഗ ചാര്‍ജിങിനും മറ്റൊന്ന് രാത്രി ചാര്‍ജിങിനും. വ്യത്യസ്ത ബസ് സറ്റേഷനുകള്‍ക്ക് മാതൃകയായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എട്ടു പുതിയ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയംസ് എന്നിവയുടെയെല്ലാം സഹകരണത്തോടെയാണിത്. ഖത്തറിലൊട്ടാകെ നൂറു ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമായി പൊതു ടെണ്ടര്‍ നല്‍കാനൊരുങ്ങുകയാണ് കഹ്‌റാമ. സുപ്രധാന ജക്ഷനുകള്‍, ഷോപ്പിങ് മാളുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവിടങ്ങളിലെല്ലാം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. സ്ഥലത്തിനനുസരിച്ച് സ്റ്റേഷനുകളുടെ ശേഷിയില്‍ വ്യത്യാസമുണ്ടാകും. 20 ശതമാനത്തോളം സ്‌റ്റേഷനുകള്‍ പുനരുപയോഗ ഊര്‍ജ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിനെ തീവ്രവാദ രാജ്യമായി ചിത്രീകരിച്ചു; യുഎഇ സഹായത്തോടെ നിര്‍മിച്ച ഹോളിവുഡ് സിനിമക്കെതിരെ
കേസ് ഫയല്‍ ചെയ്യുമെന്ന് അല്‍ഇമാദിയും അല്‍ശര്‍ഖ് പത്രവും

വെള്ളികുളങ്ങര സ്വദേശി ദോഹയില്‍ നിര്യാതനായി