in

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എച്ച്എംസിയുടെ സാറ്റലൈറ്റ് എമര്‍ജന്‍സി കേന്ദ്രം

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പ് ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ(എച്ച്എംസി) പുതിയ സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പ് പ്രവര്‍ത്തനം തുടങ്ങി.
രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ അടിയന്തര പരിചരണ രംഗത്തെ പ്രധാന നാഴികകല്ലുകളിലൊന്നായ സാറ്റലൈറ്റ് വകുപ്പിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞദിവസം നടന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുന്നവര്‍ക്ക് സമയബന്ധിതമായും തടസങ്ങളില്ലാതെയും അടിയന്തര പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ ഗുരുതരമല്ലാത്ത കേസുകളാണ് വകുപ്പ് കൈകാര്യം ചെയ്യുക.
ഹമദ് ജനറല്‍ ആസ്പത്രി പോലെയുള്ള തൃതീയ പരിചരണ കേന്ദ്രങ്ങളിലായിരിക്കും തുടര്‍ന്നും കൂടുതല്‍ തീവ്രവും ഗുരുതരവുമായ കേസുകള്‍ കൈകാര്യം ചെയ്യുക. അത്തരം കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം കുറക്കാന്‍ സാറ്റലൈറ്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്എംസിയുടെ സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് സെന്റര്‍(എസ്ഡബ്ല്യുഐസിസി) കമ്മിറ്റി ചെയര്‍ ഡോ. സഅദ് അല്‍കഅബിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ടീം കേന്ദ്രം സന്ദര്‍ശിച്ചു.
റാസ്‌ലഫാന്‍ ഏരിയയിലും വൈകാതെ തന്നെ പുതിയ സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പ്രതിസന്ധി: ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 37,126 പേര്‍

അറബ് മേഖലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതില്‍ ആശങ്കയെന്ന് ഖത്തര്‍