in ,

ഖത്തറിലെ പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബേജാര്‍ വേണ്ട; ഡിസംബര്‍ 31 വരെ സമയമുണ്ട്

ഖത്തര്‍ നോട്ടുകളുടെ നാലാമത് എഡിഷന്‍ |

ദോഹ: ഖത്തറിലെ പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബേജാര്‍ വേണ്ട; ഈ വര്‍ഷം അവസാനം വരെ പുതിയ നോട്ടുമായി മാറാന്‍ അവസരമുണ്ട്. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയ്യതി നീട്ടിയതായി ഖത്തര്‍ നാഷണല്‍ ബാങ്കാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ അറിയിപ്പെന്നും ക്യു.എന്‍.ബി വ്യക്തമാക്കി.
ഖത്തര്‍ നോട്ടുകളുടെ നാലാമത് എഡിഷന്‍ (ഇപ്പോള്‍ നിലവില്‍ ഉപയോഗത്തിലുള്ളത്) സ്വീകരിക്കാനുള്ള അവസാന തീയ്യതി നീട്ടിയിരിക്കുന്നു. ”2021 ഡിസംബര്‍ 31 വരെ ബാങ്കുകളില്‍ സ്വീകരിക്കുന്നതിനു പുറമെ ക്യു.എന്‍.ബി ശാഖകളിലെ എ.ടി.എം മെഷീനിലും ഐ.ടി.എമ്മിലും ബള്‍ക്ക് ഡെപ്പോസിറ്റ് മെഷീനിലും നിക്ഷേപിക്കാന്‍ കഴിയും.” ക്യു.എന്‍.ബി ട്വിറ്ററിലൂടെ വിശദീകരിച്ചു. ദോഹ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലോ കാഷ് ഡെപ്പോസിറ്റ് എ.ടി.എം വഴിയോ നോട്ട് മാറാവുന്നതാണെന്ന് ദോഹ ബാങ്ക് എസ്.എം.എസ് മുഖേന ഉപഭോക്താക്കളെ അറിയിച്ചു. ക്യു.ഐ.ബി, അഹ്്‌ലി ബാങ്ക്, അല്‍ഖലീജി ബാങ്ക് തുടങ്ങിയ ബാങ്കുകളും ശാഖകള്‍ വഴി നേരിട്ടോ അല്ലെങ്കില്‍ എ.ടി.എം കേന്ദ്രങ്ങളിലെ ഡെപ്പോസിറ്റ് മെഷീന്‍ വഴിയോ നോട്ടുകള്‍ മാറാമെന്ന് അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇലക്ട്രോണിക്‌സ്, ലിക്വിഡ് ഉത്പന്നങ്ങള്‍ പുറത്തെടുക്കാതെ പരിശോധന; ഹമദ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് സ്‌ക്രീനിംഗിന് തുടക്കമായി

ബിസിനസ്സ് ക്ലാസ്സ് സ്യൂട്ടില്‍ യാത്ര; ഖത്തര്‍ എയര്‍വെയിസിന്റെ അത്യന്താധുനിക ബോയിംഗ് 787-9 വിമാനത്തില്‍ പറക്കാം