in

ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച 14 ഖത്തരികളെക്കൂടി അറസ്റ്റ് ചെയ്തു

ദോഹ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുലംഘിച്ച 14 ഖത്തരികളെക്കൂടി അറസ്റ്റ് ചെയ്തു. നേരത്തെ 19 ഖത്തരികള്‍ക്കെതിരെ നിയമനടപടിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യവസ്ഥ ലംഘിച്ച കൂടുതല്‍പേര്‍ക്കെതിരെ നടപടികളുണ്ടായിരിക്കുന്നത്. ഇതോടെ വ്യവസ്ഥ ലംഘിച്ചതിന് നിയമനപടി നേരിടേണ്ടിവന്ന ഖത്തരികളുടെ എണ്ണം 33 ആയി ഉയര്‍ന്നു. നിയമപരമായ ഉത്തരവാദിത്വം ലംഘിച്ച എല്ലാവര്‍ക്കെതിരെയും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും.കോവിഡിനെതിരായ പ്രതിരോധത്തിനായി രാജ്യത്ത് പ്രാബല്യത്തിലായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കോവിഡിന്റെ വ്യാപനം തടയുന്നതിനൊപ്പം പൊതുസുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഖത്തരി പൗരന്‍മാരായ അബ്ദുല്ല ജാബര്‍ അബ്ദുല്ല ജാബര്‍ നഷീറ, മുതൈബ് സലേം മുതൈബ് അല്‍ഹനിതിം അല്‍മര്‍റി, അബ്ദുല്ല അലി ഖലീഫ സല്ലൗം അല്‍ഖുബൈസി, മെഷാല്‍ ഹമദ് അബ്ദുല്ല അല്‍ഹമദ് അല്‍മന്നായി, ജാബര്‍ അലി അല്‍-മി അലി ജഹ്മന്‍, താലിബ് ജാബര്‍ മസൂദ് അല്‍അവീര്‍ അല്‍മര്‍റി, അബ്ദുല്ല മുഹമ്മദ് അലി അബ്ദുല്‍റെദ ഇസ്മാഈല്‍, ഫഹദ് അബ്ദുല്‍ മുനീം ഇബ്രാഹിം അഹമ്മദ് അല്‍ഉവൈനതി, മുഹമ്മദ് റാഷിദ് ജാബര്‍ അല്‍ഖയാറീന്‍, ഖാലിദ് റാഷിദ് ജാബര്‍ അല്‍ഖയറാറീന്‍, സര്‍ഹന്‍ നാസര്‍ സര്‍ഹന്‍ സലേം ബര്‍ഗാഷ്, നാദിര്‍ മുഹമ്മദ് മുബാറക്ക് സലേം അല്‍ ജുഹാനി, ഫൈസല്‍ മസൂദ് ജാബര്‍ അല്‍മര്‍റി, മുഹമ്മദ് അലി മുഹ്‌സിന്‍ അബ്ദുല്ല മുല്‍ഹിയ എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അതോറിറ്റികള്‍ ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ ലംഘിക്കുന്ന എല്ലാവരും പിഴകള്‍ക്ക് വിധേയരാകും.
2014ലെ 11-ാം നമ്പര്‍ ക്രിമിനല്‍ നിയമത്തിലെ 253-ാം വകുപ്പ്, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 1990ലെ 17-ാം നമ്പര്‍ നിയമത്തിലെയും സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പര്‍ നിയമത്തിലെയും വ്യവസ്ഥകള്‍ എന്നിവ പ്രകാരമായിരിക്കും ലംഘകര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൊതുസ്ഥലങ്ങളില്‍ ഒത്തുചേരലുകള്‍ക്ക് നിരോധനം: പട്രോളിങ് ശക്തമാക്കി

ഖത്തറിലെ കോവിഡ് പോരാളികളില്‍ അഭിമാനമുണ്ടെന്ന് ശൈഖ മൗസ