in

ഐബിപിസി പുന:സംഘടിപ്പിച്ചു; ജെ.കെ.മേനോൻ‍ ചെയര്‍മാന്‍

ജെ.കെ.മേനോൻ

ദോഹ: ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനകളിലൊന്നായ ഇന്ത്യന്‍ പ്രൊഫഷണല്‍സ് ആന്റ് ബിസിനസ് നെറ്റ്‌വര്‍ക്ക്(ഐബിപിസി) പുന:സംഘടിപ്പിച്ചു. അഡ്‌ഹോക് കമ്മിറ്റി ശുപാര്‍ശകള്‍ കണക്കിലെടുത്ത് രക്ഷാധികാരിയായ അംബാസഡറാണ് പുനസംഘടനക്ക് അംഗീകാരം നല്‍കിയത്. ഐബിപിസിയുടെ ഹ്രസ്വ, ദീര്‍ഘകാല കര്‍മ്മപദ്ധതികള്‍ക്കായി ഗവേണിങ് ബോര്‍ഡ് രൂപീകരിച്ചു. ബെഹ്‌സാദ് ഗ്രൂപ്പ് എംഡിയും ഐബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോൻനാണ് ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് ചെയര്‍മാന്‍. സുനില്‍ ത്ല്‍വാര്‍, നിസാദ് അസീം, എ.പി.മണികണ്ഠന്‍, രാകേഷ് സാങ്‌വി, സുജാത സിനുസുവാദിയ, ധന്‍പാല്‍ ആന്റണി, താഹ മുഹമ്മദ് അബ്ദുല്‍ കരീം എന്നിവര്‍ അംഗങ്ങള്‍. ജാഫര്‍ സാദിഖാണ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ്. മനോജ് മെഗ്ചിയാനി, ഹിഷാം അബ്ദുല്‍റഹീം, കെ.പി.അഷ്‌റഫ്, അബ്ദുല്‍ സത്താര്‍, ലത്തീഷ് പി.എ, രൂപലക്ഷ്മി കൃഷ്ണറാം ഷെട്ടി, സന്തോഷ് ടി.വി(വൈസ് പ്രസിഡന്റുമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വ്യവസായ പ്രമുഖരടങ്ങുന്ന ഉപദേശകസമിതി ഐബിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ജൂലൈ 31നകം പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ തക്കാളി ഉത്പാദനം 117%; വെള്ളരി, മത്സ്യോത്പാദനം 100%

ഖത്തറില്‍ ഈദുല്‍ അദ്ഹാ നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 5.10ന്