ദോഹ: ഈദുൽ അദ്ഹാ ആഘോഷം വേറിട്ടതാക്കി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). ഇൻഡസ്ട്രിയൽ ഏരിയായിലെ ലേബർ ക്യാമ്പിലാണ് പെരുന്നാൾ ഭക്ഷണവുമായി ഇത്തവണത്തെ ഈദ് ആഘോഷം തൊഴിലാളി സഹോദരങ്ങൾക്കൊപ്പം ഐ.സി.ബി.എഫ് സംഘടിപ്പിച്ചത്. പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം നല്കിക്കൊണ്ട് ബലി പെരുന്നാൾ ദിനത്തിൽ രാവിലെ സ്ട്രീറ്റ് നമ്പർ 13 ലെ ലേബർ ക്യാമ്പിൽ പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച ആഘോഷങ്ങൾ, സ്ട്രീറ്റ് നമ്പർ 36 ലെ മറ്റൊരു ക്യാമ്പിൽ ഉച്ചഭക്ഷണത്തോടെയാണ് സമാപിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, കുൽവീന്ദർ സിംഗ് തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് സഹകരണവുമായി ആർ. ജെ. അപ്പുണ്ണിയുടെ നേതൃത്വത്തിലുള്ള റേഡിയോ സുനോ ടീമും പങ്കുചേർന്നു.