
ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്‌സ് ഖത്തറിന്റെ അംഗങ്ങള്‍ ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നു. ആകസ്മിക മരണമോ മറ്റു അപകടങ്ങള്‍ മൂലമോ കഷ്ടപ്പെടുകയും നിരാലംബരാവുകയും ചെയ്യുന്ന പ്രവാസി കുടുംബങ്ങള്‍ക്കുള്ള ആശ്വാസപദ്ധതിയാണിത്. ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന അംഗങ്ങളുടെ രേഖകള്‍ ഐസിബിഎഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നാപ്‌സ് ചെയര്‍മാന്‍ കെ.പി ജാഫറില്‍ നിന്നും ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ സ്വീകരിച്ചു. ഐസിബിഎഫ് മീഡിയ ഹെഡ് ജൂടാസ് പോള്‍, മാനേജിങ് കമ്മിറ്റി അംഗം സുബ്രഹ്മണ്യന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നാപ്‌സ് ജനറല്‍ സെക്രട്ടറി ശാഹുല്‍ നന്മണ്ട, സോഷ്യല്‍ സര്‍വിസ് വിങ് കണ്‍വീനര്‍ ബഷീര്‍ നന്മണ്ട, കോര്‍ഡിനേറ്റര്‍ ഫെബിന്‍.എന്‍ എന്നിവര്‍ പങ്കെടുത്തു.