
ദോഹ: ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ സന്നദ്ധസേവന വിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫോറം (ഐ.സി.ബി.എഫ്) നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഈ മാസം പതിനഞ്ചിന്. അല്‍വഖ്റയിലെ മശാഫിലുള്ള അലീവിയ മെഡിക്കല്‍ സെന്ററില്‍ ആണ് പരിപാടി. അലീവിയ മെഡിക്കല്‍ സെന്റര്‍, വെല്‍ കെയര്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പെന്ന് സംഘാടകര്‍ അറിയിച്ചു. കാലത്ത് 7 മുതല്‍ 11 വരെ നടക്കുന്ന ക്യാമ്പില്‍ ബി.എം.ഐ, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ലിപ്പിഡ് പ്രൊഫൈല്‍, ഇ.സി.ജി, നേത്ര പരിശോധന, ജനറല്‍ പ്രാക്ടീസ് കണ്സള്ട്ടേഷന്, ദന്തരോഗ വിഭാഗം കണ്സള്ട്ടേഷന് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സൗജന്യമായി മരുന്നുകളും ലഭിക്കും. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ മെഡിക്കല്‍ ക്യാമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കുക: 30290085(രജനി മൂര്‍ത്തി)