
ദോഹ: എല്ലാ ഇന്ത്യന്‍ പ്രവാസികളിലേക്കും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കര്‍മ്മ പദ്ധതികളുമായി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ സിയാദ് ഉസ്മാന്. ഐ സി ബി എഫിന്റെ ഭാവി പരിപാടികള്‍ ‘ചന്ദ്രിക’ യുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും കുറേപ്പേര്‍ക്ക് ഐ സി ബി എഫിനെക്കുറിച്ച് അറിയില്ല. ചിലരാകട്ടെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ മാത്രമാണ് ഐ സി ബി എഫ് ഉണ്ടെന്ന് പലരില്‍ നിന്നും മനസ്സിലാക്കി എത്തുന്നത്. അതും അവര്‍ നേരിട്ട് സമീപിക്കുകയല്ല. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണമെന്നാണ് ആഗ്രഹം. ഏഴുലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ ജനതയിലേക്ക് എത്താനാവുന്ന തരത്തിലുള്ള വിപുലമായ ഒരു റീച്ചൗട്ട് പ്രോഗ്രാം ആസൂത്രണം ചെയ്യുന്നുണ്ട്. എംബസിയുടെ സഹായ സഹകരണത്തോടെ ഇത് നടപ്പിലാക്കും. റിമോട്ട് ഏരിയയില്‍ ഐ സി ബി എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്തി പരിപാടി സംഘടിപ്പിക്കും. ജനങ്ങള്‍ക്ക് ഐ സി ബി എഫിനെ നേരിട്ട് സമീപിക്കാമെന്ന തോന്നലുണ്ടാക്കുക മുഖ്യമാണ്. ഈയ്യിടെ തുമാമയിലെ തങ്ങളുടെ ഓഫീസില്‍ കോണ്‍സുലാര്‍ സേവനം കൂടി തുടങ്ങിയത് അതിന്റെ ഭാഗമാണെന്നും നേരത്തെ ഐ സി ബി എഫ് സ്പോണ്‍സര്‍ഷിപ്പ് ആന്റ് ഇവന്റ്സ് തലവന്‍ കൂടിയായിരുന്ന സിയാദ് വ്യക്തമാക്കി. സിയാദ് ഉസ്മാന് സംസാരിക്കുന്നു; വീഡിയോ കാണാം……