
എ ടി ഫൈസല്‍/എം.എച്ഛ് തയ്യില്‍/ദോഹ:
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിനെ ഇന്ത്യക്കാരുടെ കള്‍ച്ചറല്‍ ഹബ്ബ് ആക്കി മാറ്റുമെന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്. സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സമിതി ചെയ്ത കര്‍മ്മ പദ്ധതികളുടെ തുടര്‍ച്ചയുണ്ടാവും. ഐ സി സിയില്‍ ഒരാള്‍ വന്നാല്‍ അത് ഇന്ത്യയുടെ പരിഛേദമാണെന്ന തോന്നല്‍ ഉണ്ടാവണം. ഇന്ത്യയുടെ സാംസ്കാരിക മുഖമായി അത് പ്രതിഫലിക്കണം. ആ നിലക്ക് അതിന്റെ ആംബിയന്‍സ് മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രഥമ ചിന്തയില്‍ വരുന്ന സാംസ്കാരിക കേന്ദ്രമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഉള്‍പ്പെടെ മാധ്യമങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ മുഖ്യമാണെന്നും വിമര്‍ശനങ്ങള്‍ക്കപ്പുറം നിര്‍ദ്ദേശങ്ങള്‍ കൂടി മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ സി സിയും മാധ്യമങ്ങളും ഒന്നാണെന്ന ധാരണയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി എന്‍ ബാബുരാജ് ‘ചന്ദ്രിക’യുമായി സംസാരിക്കുന്നു… വീഡിയോ കാണാം..