in

ഐസിഎഫ് ഖത്തര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കി

ദോഹ: നാട്ടിലെത്താന്‍ കഷ്ട്ടപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഖത്തര്‍ ഐസിഎഫിന്റെ നേതൃത്വത്തില്‍ രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തി. രണ്ടു വിമാനങ്ങളിലുമായി 352 യാത്രക്കാര്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലിറങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റും പ്രയാസപ്പെടുന്നവര്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ഐസിഎഫ്, ആര്‍എസ്‌സി പ്രവര്‍ത്തകര്‍ നേരിട്ട് വിളിച്ച് ഏറ്റവും അര്‍ഹരായ യാത്രക്കാരെയാണ് തെരഞ്ഞെടുത്തത്. രോഗികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, ഓണ്‍ അറൈവല്‍, ബിസിനസ് വിസകളിലെത്തി വിസാ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ഈ സര്‍വീസുകളുടെ പ്രയോജനം ലഭിച്ചത്. യാത്രക്കാര്‍ക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സുരക്ഷാ ഉപകരണങ്ങള്‍, റിഫ്രഷ്‌മെന്റ് എന്നിവ ഐസിഎഫ് വിതരണം ചെയ്തു. യാത്രയിലും നാട്ടിലെത്തിയശേഷവും പാലിക്കേണ്ട കോവിഡ് മുന്‍കരുതലുകളെക്കുറിച്ച് യാത്രക്കാരോടു വിശദീകരിച്ചു. അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചാണ് ഐസിഎഫ് ഖത്തര്‍ വിമാനം ചാര്‍ട്ട് ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂണ്‍ 27) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

മഹാമാരി യാത്രമുടക്കി; അസീം ടെക്‌നോളജിയുടെ സ്‌നേഹത്തണലില്‍ നാടണഞ്ഞത് 175 പേര്‍