in

എന്‍ കെ ഉസ്താദിന്റെ വിയോഗം; പ്രാര്‍ത്ഥിക്കണമെന്ന് ഐ.സി.എസ് ഖത്തര്‍

എന്‍.കെ മുഹമ്മദ് മൗലവി

ദോഹ: കേരളത്തിലെ ഉലമാ നിരകളിലെ മഹാഗുരുവും പ്രഗത്ഭ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുല്‍ ഉലമാ എന്‍.കെ മുഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രവാസ ലോകവും. വണ്ടൂര്‍ ജാമിഅ വഹബിയ്യ ചാന്‍സലറും നുസ്രത്തുല്‍ അനാം മാസിക ചീഫ് എഡിറ്ററുമായിരുന്ന എന്‍ കെ മുഹമ്മദ് മൗലവിയെന്ന എന്‍.കെ ഉസ്താദ്  1967നു മുമ്പുള്ള അവിഭക്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറ മെമ്പര്‍മാരില്‍പ്പെട്ട അവശേഷിച്ചിരുന്ന ഏക പണ്ഡിതനായിരുന്നു.  അതിപ്രഗത്ഭരുടെ കീഴില്‍ പഠിച്ച് ആഴത്തില്‍ ഇസ്ലാമിക വിജ്ഞാനം കരസ്ഥമാക്കിയ വ്യക്തിത്വമാണ് വിടപറഞ്ഞതെന്നും  ഐ. സി.എസ് (ഇസ്്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി) ഖത്തര്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും നടത്താന്‍  വിശ്വാസികളോട് ഐ സി എസ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു
കേരളത്തിലും പുറത്തും നൂറുകണക്കിന് പ്രഗത്ഭരായ ശിഷ്യഗണങ്ങളുള്ള ഉസ്താദ് കര്‍മശാസ്ത്ര പാഠങ്ങള്‍, ഹജ്ജ് ഉംറ, വൈവാഹിക നിയമങ്ങള്‍, ശൈഖുല്‍ മശാഇഖ് ഔക്കോയ മുസ്‌ലിയാര്‍ എന്നിങ്ങനെ മഹത്തായ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്. നുസ്രത്തുല്‍ അനാം മാസികയില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ പ്രവാസ ലോകത്തെ വായനക്കാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ താത്പര്യപൂര്‍വ്വമാണ് വായിച്ചിരുന്നതെന്നും വിലയിരുത്തപ്പെടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വാക്‌സിനേഷന്‍ തുടരുന്നു; 80-90 ശതമാനം പേര്‍ ഇരുഡോസും സ്വീകരിച്ചുകഴിഞ്ഞാല്‍ ഖത്തര്‍ കോവിഡ് മുക്തമാവുമെന്ന് പ്രതീക്ഷ

ഫിഫ ലോക കപ്പിനെത്തുന്ന കാണികള്‍ക്ക് ദശലക്ഷം വാക്‌സിനുകള്‍; കമ്പനിയുമായി ചര്‍ച്ച തുടങ്ങിയെന്ന് ഖത്തര്‍ പ്രധാനമന്ത്രി