
രാജ്യത്തുടനീളം നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ദൈനംദിന ജീവിതം പല തരത്തിലും സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണെങ്കിലും ഒരുതരത്തിലുമുള്ള അലംഭാവവും കാണിക്കാന്‍ പാടില്ല. ലോകത്തെ പല രാജ്യങ്ങളും അഭിമുഖീകരിക്കുന്നതുപോലെ കോവിഡിന്റെ രണ്ടാംതരംഗം വലിയ ഭീഷണിയാണ്.
നിയന്ത്രണങ്ങള്‍ നീക്കിയതിന്റെ മൂന്നാംഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാലാം ഘട്ടത്തിലേക്കുള്ള പുരോഗതി പുതിയ ദൈനംദിന കേസുകളുടെ എണ്ണം കുറയുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം വൈകിപ്പിക്കേണ്ട സാഹചര്യമുണ്ടാകും. മാത്രമല്ല പ്രതിരോധ നടപടികള്‍ പാലിച്ചില്ലെങ്കില്‍ മുന്‍ഘട്ടത്തിലേക്ക് മടങ്ങിപ്പോകേണ്ടിവരുമെന്ന അപകടവുമുണ്ടെന്നും ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ ചൂണ്ടിക്കാട്ടി. വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വളരെ പ്രയാസകരമാണെന്നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്നുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്.
കുറച്ചു മാസങ്ങളിലേക്ക സ്ഥിരമായി കുറഞ്ഞതോതില്‍ പുതിയ കേസുകള്‍ പ്രതിദിനം സ്ഥിരീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന കുറച്ചുകാലം ലോകം കോവിഡിനൊപ്പം ജീവിക്കേണ്ടിവരുമെന്നത് വ്യക്തമാണെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഈ വര്‍ഷാവസാനത്തോടെയോ അടുത്ത വര്‍ഷം ആരംഭത്തോടെയോ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷിതവും ഫലപ്രദവുമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമാകുന്നതുവരെ എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സ്‌കൂള്‍ കുട്ടികള്‍ ക്ലാസ്‌റൂമിലും മാസ്‌ക്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളില്‍ നാലുപേര്‍ മാത്രം,
കുടുംബങ്ങള്‍ക്ക് ബാധകമല്ല