
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ ഇകൈ്വന്‍ വെറ്ററിനറി മെഡിക്കല്‍ സെന്റര്‍(ഇവിഎംസി) കാനഡയിലെ മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു. കുതിരകളുമായി ബന്ധപ്പെട്ട ഉന്നതനിലവാരത്തിലുള്ള ആരോഗ്യ ചികിത്സാകേന്ദ്രമാണ് ഇവിഎംസി. ഇകൈ്വന്‍ വെറ്റിനറി പഠന അനുഭവങ്ങള്‍ വര്‍ധിപ്പിക്കുകയും ഇവിഎംസിയിലെ വെറ്റിനറി സ്റ്റുഡന്റ് എക്‌സ്റ്റേണ്‍ഷിപ്പ് പ്രോഗ്രാം വികസിപ്പിക്കുകയുമാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇരുസ്ഥാപനങ്ങളും തമ്മില്‍ പങ്കാളിത്തം ശക്തിപ്പെടുത്തും. മോണ്‍ട്രിയല്‍ സര്‍വകലാശാലയുടെ ഫാക്കല്‍റ്റി ഓഫ് വെറ്ററിനറി മെഡിസിന്‍ (എഫ്എംവി) വിദ്യാര്‍ത്ഥികള്‍ ഇവിഎംസിയില്‍ സമയം ചെലവഴിക്കുകയും ക്ലിനിക്കല്‍ എക്‌സ്റ്റേണ്‍ഷിപ്പുകളിലും ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യും. പ്രതിവര്‍ഷം മൂന്ന് യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്രിയല്‍ വിദ്യാര്‍ത്ഥികളെ ഇവിഎംസിയിലേക്ക് സ്വാഗതം ചെയ്യും. വെറ്ററിനറി മെഡിസിന്‍ പ്രോഗ്രാമില്‍ ബിരുദാനന്തര ബിരുദത്തിന്റെ അവസാന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കും. ലബോറട്ടറി ഉപകരണങ്ങളുടെ ഉപയോഗം ഉള്‍പ്പെടെ ഇവിഎംസിയുടെ അത്യാധുനിക സൗകര്യങ്ങളിലേക്ക് അവര്‍ക്ക് പൂര്‍ണ്ണ പ്രവേശനം ലഭിക്കും. ഇവിഎംസി ആക്ടിങ്് ഡയറക്ടര്‍ സാദ് ഖാലിദ് അവാന്‍, മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ വെറ്ററിനറി മെഡിസിന്‍ ഫാക്കല്‍റ്റി ഡീന്‍ ഡോ. ക്രിസ്റ്റിന്‍ തിയറെറ്റ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. കുതിരകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സവിശേഷമായ കേന്ദ്രമാണ് ഇവിഎംസി. ജ്യൂക്കേഷന്‍ സിറ്റിയിലാണ് പുതിയ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ലോകനിലവാരത്തിലുള്ള ആരോഗ്യസൗകര്യങ്ങളാണ് ഇകൈ്വന്‍ വെറ്ററിനറി മെഡിക്കല്‍ സെന്ററില്‍ സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിലുടനീളവും അതിനുമപ്പുറത്തുമുള്ള കുതിര ഉടമകള്‍ക്ക് തങ്ങളുടെ കുതിരകള്‍ക്ക് അസാധാരണമായ നിലവാരത്തിലുള്ള ആരോഗ്യപരിചരണവും ചികിത്സാസൗകര്യങ്ങളുമാണ് കേന്ദ്രത്തില്‍ ഒരുക്കുന്നത്. ഗവേഷണ സൗകര്യങ്ങളുമുണ്ട്. ഈ മേഖലയില്‍ പുതിയ അറിവ് സൃഷ്ടിക്കുന്നതിനൊപ്പം ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഖത്തറിലെ വെറ്ററിനറി തൊഴിലിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും കേന്ദ്രം സുപ്രധാന പങ്ക് വഹിക്കും. ഇവിഎംസിയില്‍ ഇകൈ്വന്‍ റഫറല്‍ ആസ്പത്രി, വെറ്ററിനറി ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, ക്ലിനിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയ, ഇന്റേണല്‍ മെഡിസിന്‍, റിഹാബിലിറ്റേഷന്‍, ഡെന്റിസ്ട്രി, ഡയഗ്‌നോസ്റ്റിക് ഇമേജിംഗ്, പെയിന്‍ മാനേജ്‌മെന്റ് എന്നിവയും അടിയന്തര സേവനങ്ങളും പുതിയ കേന്ദ്രത്തിലുണ്ട്.