ദോഹ: ഖത്തറിലെ ഫിഫ ലോകകപ്പില്‍ ഖത്തര്‍ സെമിയിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍. ട്രൂകോപ്പി തിങ്കിനു വേണ്ടി മനില സി മോഹനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലോ സെമിയോ എത്തിയാല്‍ ഗ്രേറ്റ് ആയിരിക്കും.
ഏഷ്യയില്‍ നിന്ന് കളിക്കുന്നു എന്ന നിലയിലും നമ്മുടെ അടുത്ത നാട് എന്ന നിലയിലും ഖത്തര്‍ സെമിയിലെത്താന്‍ ആഗ്രഹമുണ്ട്. ഒരു ചെറിയ രാജ്യത്ത് ഇത്രയും വലിയ ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പോലെയുള്ള ഒരു ഇവെന്റ് നടത്താമെന്നാണ് ഖത്തര്‍ ഭരണാധികാരി തെളിയിച്ചതെന്നും അത് മഹത്തരമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറില്‍ ഫുട്‌ബോള്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതുപോലെയാണെന്നും ഇത് കേരളത്തിന്റെ ലോകകപ്പാണെന്നും വിജയന്‍ വിശദീകരിച്ചു. താന്‍ കളികാണാന്‍ ഖത്തറിലെത്തുമെന്നും ഖത്തറില്‍ എല്ലാ കളിക്കും ഒരു കൂട്ടുകാരന്‍ ടിക്കറ്റെടുത്തു തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെസ്സിക്കൊരു കപ്പ് കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. അത് വലിയ ഒരു മോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.