in

കോവിഡ് പ്രതിരോധം: ഖത്തറിന്റെ പാക്കേജിനെ പ്രശംസിച്ച് ഐഎംഎഫ്

ദോഹ: കൊറോണ വൈറസ് (കോവിഡ്-19) മഹാമാരിയെ നേരിടുന്നതില്‍ ഖത്തറിന്റെ സമയോചിതമായ പ്രതികരണത്തെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസം പകരുന്നതിനായി ഖത്തര്‍ പ്രഖ്യാപിച്ച ബൃഹത്തായ ഉത്തേജക പാക്കേജിനെയും പ്രശംസിച്ചു. കോവിഡിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന് ലക്ഷ്യമിട്ട നടപടികള്‍ ഇതിനകം തന്നെ അവതരിപ്പിച്ച മേഖലയിലെ ചുരുക്കംചില രാജ്യങ്ങളിലൊന്നാണ് ഖത്തര്‍ എന്നും ഐഎംഎഫ് ഔദ്യോഗിക ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ വ്യക്തമാക്കി. കോവിഡിന്റെ ആഘാതവും പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും എണ്ണവില ഇടിവും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. മേഖലയിലെ രാജ്യങ്ങളില്‍ മുക്കാല്‍ ഭാഗത്തിലും സ്ഥിരീകരിച്ച ഒരു കോവിഡ് കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളില്‍ വലിയതോതിലാണ് വ്യാപനം. കൊറോണ വൈറസ് മഹാമാരി ഈ മേഖലയിലെ ഏറ്റവും വലിയ സമീപകാല വെല്ലുവിളിയായി മാറിയിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന നാശനഷ്ടങ്ങള്‍ക്കപ്പുറം മേഖലയില്‍ ഗണ്യമായ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സേവനങ്ങളില്‍ മാറ്റം: സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കോവിഡ്: കഹ്‌റാമ മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി