in

സെന്‍ട്രല്‍ ദോഹയില്‍ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നു

ദോഹ: സെന്‍ട്രല്‍ ദോഹയില്‍ സമഗ്രമായ വികസനപദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. ദോഹ സെന്‍ട്രല്‍ വികസന സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ടും മൂന്നും പാക്കേജുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 58 കിലോമീറ്റര്‍ കാല്‍നട, സൈക്ലിങ് പാതകളും 41,000 ചതുരശ്രമീറ്റര്‍ ഹരിത പ്രദേശവും വികസിപ്പിക്കും. ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ കീഴിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ടും മൂന്നും പാക്കേജുകള്‍ക്കു കീഴില്‍ 24 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകള്‍ വികസിപ്പിക്കും. ഈ മേഖലയില്‍ 4650 മരങ്ങള്‍ നട്ടുപിടിപ്പിക്കും. ഏഴു പ്രധാന സ്ട്രീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ആറു മേഖലകളിലായാണ് ഇത്രയധികം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അടിസ്ഥാനസൗക്യവികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നത്.
കോര്‍ണീഷിനും എ റിങ് റോഡിനുമിടയില്‍ ആറു മേഖലകളാണ് സൗന്ദര്യവല്‍ക്കരിക്കുന്നത്. ഏഴു പ്രധാന സ്ട്രീറ്റുകള്‍ വികസിപ്പിക്കും. അടിസ്ഥാന സൗകര്യവികസനം, പ്ലാസകളുടെ നിര്‍മ്മാണം, കാല്‍നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, തെരുവ് വിളക്കുകളുടെ ശൃംഖല സ്ഥാപിക്കല്‍, പുതിയ ട്രാഫിക് സിഗ്‌നലുകള്‍, റോഡ് അടയാളങ്ങള്‍ സ്ഥാപിക്കല്‍, കാല്‍നട ക്രോസിങുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 2022ന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാകും. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന് എതിര്‍വശത്തുള്ള പ്രദേശങ്ങളും വികസിപ്പിക്കും. 4.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മൂന്ന് ഭാഗങ്ങളായി രണ്ടാംപാക്കേജിലെ പ്രവര്‍ത്തികളെ തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പ്രധാന സ്ട്രീറ്റുകളും ആഭ്യന്തര അയല്‍പ്രദേശങ്ങളും വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യും. 8.5 കിലോമീറ്റര്‍ ഉപരിതല വാട്ടര്‍ ഡ്രെയിനേജ് ശൃംഖല, 4.7 കിലോമീറ്റര്‍ മലിനജല ശൃംഖല, 6.8 കിലോമീറ്റര്‍ വൈദ്യുതി ശൃംഖല എന്നിവ വികസിപ്പിക്കുകയെന്നതാണ് ഈ പാക്കേജിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍. 329 അലങ്കാര തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, 10,000 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങളില്‍ 1,400 മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, 22.6 കിലോമീറ്റര്‍ നീളത്തില്‍ കാല്‍നട, സൈക്ലിംഗ് പാതകളുടെ നിര്‍മ്മാണം എന്നിവയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. മൂന്നാമത്തെ പാക്കേജില്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനം ഉള്‍പ്പെടുന്നു. 8.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍. ഈ പ്രദേശങ്ങളിലെ പ്രധാന സ്ട്രീറ്റുകളും ഉള്‍പ്രദേശങ്ങളും വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും.
ഇതിനു പുറമേ 10.2 കിലോമീറ്റര്‍ ഉപരിതല ജല മലിനജല ശൃംഖല, 11.2 കിലോമീറ്റര്‍ മലിനജല ഡ്രെയിനേജ് ശൃംഖല, 4.7 കിലോമീറ്റര്‍ വൈദ്യുതി ശൃംഖല എന്നിവയും വികസിപ്പിക്കും. 515 അലങ്കാര മിന്നല്‍ത്തൂണുകള്‍ സ്ഥാപിക്കല്‍, 30,000 ചതുരശ്രമീറ്റര്‍ ഹരിത പ്രദേശങ്ങളില്‍ ഏകദേശം 3250 മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, 35.3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്ലിങ് പാതകളുടെ നിര്‍മാണം എന്നിവയും മൂന്നാം പാക്കേജിന്റെ ഭാഗമാണ്. എല്ലാ പ്രധാന സ്ട്രീറ്റുകളും ഗ്രാനൈറ്റ് കൊണ്ട് മൂടും. ഈ മേഖലക്ക് സവിശേഷമായ രൂപഭംഗി പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം. ഗ്രാനൈറ്റ് മൂടുന്നതിലൂടെ ഭാവിയില്‍ വാഹനങ്ങള്‍ക്കായി തെരുവ് പൂര്‍ണ്ണമായും അടയ്ക്കാനും ആഘോഷങ്ങളിലും പ്രത്യേക അവസരങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് മാത്രം തുറക്കാനും കഴിയും. കോര്‍ണീഷ്, അല്‍ബിദ പാര്‍ക്ക്, മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട്്, മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, സൂഖ് വാഖിഫ്, ഫാല്‍ക്കണ്‍ സൂഖ്, ദാര്‍ അല്‍ഖുതുബ് ലൈബ്രറി എന്നിവയുള്‍പ്പടെയുള്ള മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി മേഖല.
ഈ പദ്ധതികള്‍ ഖത്തറിലെ എല്ലാ ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനം ചെയ്യും. പ്രത്യേകിച്ചും ദോഹ സെന്‍ട്രല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്കും വ്യവസായ പങ്കാളികള്‍ക്കും ഗുണകരമാണ്. അല്‍ഹിത്മി, അല്‍റുഫ, അല്‍മിര്‍ഖബ്, സൂഖ്്, ഓള്‍ഡ് അല്‍ഗാനിം, അല്‍നജദ, അല്‍ജസ്‌റ, മുഷൈരിബ് 4, ഫരീജ് ബിന്‍ മഹ്മൂദ്, ഫരീജ് അബ്ദുല്‍അസീസ്, ദോഹ അല്‍ജദീദ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രയോജനകരമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പേള്‍ ഖത്തറില്‍ കാലാവസ്ഥാ സൗഹൃദ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ