
ദോഹ: റമദാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രതിദിനം നാലു മണിക്കൂറും സ്വകാര്യ മേഖലയില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് മൂന്നു വരെ ആറു മണിക്കൂറുമാണ് പ്രവര്‍ത്തനസമയം. അതേസമയം ഫാര്‍മസികള്‍, ഭക്ഷ്യ വില്‍പ്പന ശാലകള്‍, ഹോം ഡെലിവറിക്ക് അനുമതിയുള്ള റസ്റ്റോറന്റുകള്‍, കോണ്‍ട്രാക്ടിങ് മേഖല എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല. വാണിജ്യ വ്യവസായ മന്ത്രാലയം ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയ മറ്റ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍ണ്ണയിക്കും.