in

ചന്ദ്രിക ഖത്തര്‍ ഉദ്ഘാടന ചടങ്ങില്‍ സജീവ സാന്നിധ്യം

ദോഹ: സാംസ്‌കാരിക സാഹിത്യ മേഖലയ്ക്കും രാഷ്ട്രീയ കേരളത്തിനും വീരേന്ദ്രകുമാറിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് ചന്ദ്രിക ഖത്തര്‍ എം പി വീരേന്ദ്രകുമാര്‍ എന്ന് ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ല എം എല്‍ എ. 2011 ജൂണ്‍ 16ന് ദോഹയില്‍ നടന്ന ചന്ദ്രിക ഖത്തര്‍ എഡിഷന്‍ ഉത്ഘാടന ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മൂന്നു ദിനങ്ങള്‍ ചന്ദ്രികയുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങളില്‍ സംബന്ധിക്കുകയും യാത്രാനുഭവങ്ങളും സര്‍ഗ്ഗാത്മക ലോകത്തെ ഇടപെടലും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
വേറിട്ട വ്യക്തിത്വം തന്നെയാണ് അദ്ദേഹമെന്നത് നേരില്‍ ബോധ്യപ്പെടാന്‍ അന്ന് അവസരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡും ജീവനക്കാരും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

നഷ്ടമായത് മികച്ച പ്രഭാഷകനേയും എഴുത്തുകാരനേയും

എം പി വീരേന്ദ്രകുമാര്‍, കെ എം റോയ് എന്നിവര്‍ ഇന്ത്യന്‍ മീഡിയാ ഫോറം 2011 ജൂണ്‍ 18ന് ദോഹയില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍. (ഫയല്‍ ചിത്രം)

ദോഹ: ഇന്ത്യയിലെ പ്രഗത്ഭ രാഷ്ട്രീയ നേതാക്കളിലൊരാളായ എം പി വീരേന്ദ്രകുമാറിന്റെ വിയോഗം സാമൂഹിക സാംസ്‌കാരിക മേഖലയുടെ വലിയൊരു നഷ്ടമാണെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചനക്കുറിപ്പില്‍ അറിയിച്ചു. മികച്ച എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും തന്റേതായ വഴി കണ്ടെത്തിയ അദ്ദേഹം ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങളേയും ഇന്ത്യയിലെ ഫാഷിസ്റ്റ് ഭീഷണിയേയും മുന്‍കൂട്ടിക്കണ്ട് അതിനെതിരെ തൂലിക ചലിപ്പിച്ച വ്യക്തിത്വം കൂടിയായിരുന്നു.
2011ല്‍ ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് ഏറെ നേരം അംഗങ്ങളുമായി തന്റെ യാത്രാ അനുഭവങ്ങളും എഴുത്തും സാംസ്‌കാരിക പ്രവര്‍ത്തനവും അദ്ദേഹം പങ്കുവെച്ചിരുന്നുവെന്നും ഐ എം എഫ് അനുസ്മരിച്ചു.

കെഎംസിസി മീഡിയാ വിങ്
എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന മീഡിയാ വിങും അനുശോചിച്ചു. വ്യത്യസ്ത മേഖലകളില്‍ ഒരേ പോലെ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മതേതരത്വ ഇന്ത്യയുടെ കനത്ത നഷ്ടമാണ് വിയോഗമെന്നും മീഡിയാവിങ് അനുശോച കുറിപ്പില്‍ അറിയിച്ചു.

സംസ്‌കൃതി
ദീര്‍ഘകാലം പാര്‍ലമെന്റേറിയനായും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രി, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍, ഏഴുത്തുകാരന്‍, സോഷ്യലിസ്റ്റ് എന്നീ നിലകളില്‍ അരനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ ഖത്തര്‍ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ മതേതരവാദിയും പ്രാസംഗികനും സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ മുന്നണി പോരാളിയുമായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

സിഐസി ഖത്തര്‍
വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സിഐസി ഖത്തര്‍) അനുശോചിച്ചു. ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളിലെ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നുവെന്നും അനുശോചന കുറിപ്പില്‍ സി ഐ സി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.

ആര്‍എസ്‌സി ഖത്തര്‍
അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിട പറഞ്ഞ എംപി വീരേന്ദ്രകുമാറെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഖത്തര്‍ അനുസ്മരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തതിനൊപ്പം പാര്‍ലിമെന്ററി രംഗത്തും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. ഫാസിസം ഉയരുന്നിടത്ത് പ്രതിരോധത്തിന്റെ വീര്യം നല്‍കി വീരേന്ദ്രകുമാറിന്റെ രചനകള്‍ വേറിട്ടു നിന്നുവെന്നും ആര്‍എസ്‌സി അഭിപ്രായപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിന്റെ മെഡിക്കല്‍ സഹായം സമയബന്ധിതമെന്ന് ഉക്രെയ്ന്‍

ജിസിസിയില്‍ നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഖത്തര്‍