
ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ചെറിയ പെരുന്നാള്‍ ദിനം അബൂനഖ്‌ല ലേബര്‍ ക്യാമ്പില്‍ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം ആഘോഷിച്ചു. ക്യാമ്പിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 200 തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. കൂടാതെ 800ഓളം ഭക്ഷണ കിറ്റുകളും ഈദ് ദിനത്തില്‍ കമ്മിറ്റി ആവശ്യക്കാര്‍ക്കായി എത്തിച്ചു നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, ജില്ലാ പ്രസിഡന്റ് അഷറഫ് വടകര, ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറര്‍ ഹരീഷ് കുമാര്‍, ഷഫീഖ് കുയിമ്പില്‍, ഗഫൂര്‍ ബാലുശ്ശേരി, നജീബ് തൗഫീഖ്, നദീം മാന്നാര്‍, സുബൈര്‍ സി എച്ച്, ഷാഹിദ് വി പി, ജിതേഷ് നരിപ്പറ്റ, സദ്ദാം പി പി, നബീല്‍ വാണിമേല്‍ സംബന്ധിച്ചു. ഈ ക്യാമ്പിലേക്ക് 20 ദിവസത്തേക്കുള്ള ഭക്ഷണം നേരത്തെ നാദാപുരം മണ്ഡലം ഇന്‍കാസ് കമ്മിറ്റി എത്തിച്ചു നല്‍കിയിരുന്നു.