
ദോഹ: ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വേര്‍തിരിവുകളില്ലാതെ പ്രവാസികളോട് ഖത്തര്‍ കാണിച്ച കരുതലിന് നന്ദിസൂചകമായും നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആദരവ് പ്രകടിപ്പിച്ചു കൊണ്ടുമായിരുന്നു ക്യാമ്പ്.
ഹമദ് രക്തദാനകേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.വി. ബോബന്, ഭാരവാഹികളായ ഡേവിസ്സ് ഇടശ്ശേരി, കെ.ബി. ഷിഹാബ്, വി.എസ്. അബ്ദുള്‍ റഹ്മാന്, ഷമീര്‍ പൊന്നൂരാന്‍, ടി.പി. റഷീദ്, എം.പി.മാത്യു, ബിനീഷ്. കെ.എ, ജയ്സന് മണവാളന്, ഷിജു കാര്യാക്കോസ്, പി.ആര്. ദിജേഷ്, റിഷാദ് മൊയ്തീന്, ലിന്‍സ് വര്‍ക്ഷീസ്, ജിബിന്‍ മാത്യു, അബൂബക്കര്‍, അബ്ബാസ് ഓലിക്കര, എല്‍ദോ അബ്രഹാം, നഫീര്‍ കരീം, അബ്ദുള്‍ റസാഖ്, ജെസ്സില്‍, നബീല്‍ നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ. സി.ബി.എഫ് മാനേജിംഗ് കമ്മിറ്റിയംഗം ജൂട്ടസ്സ് പോള്‍, ഓ.ഐ.സി.സി – ഇന്‍കാസ് നേതാക്കളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുഹമ്മദാലി പൊന്നാനി, അന്‍വര്‍ സാദത്ത്, ഹഫീസ് മുഹമ്മദ്, കമാല്‍ കല്ലാത്തയില്‍, ബഷീര്‍ തുവാരിക്കല്‍, മനോജ് കൂടല്‍, നെബു ജോയി, സിറാജ് പാലൂര്, കരീം നടക്കല്‍, പ്രദീപ് പിള്ള, നിഹാസ് കണ്ണൂര്‍, ജയപാല്‍ തിരുവനന്തപുരം, ഷിബു സുകുമാരന്‍, നൗഷാദ്. ടി.കെ. ഫാസില്‍ ആലപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിലുണ്ടായിരുന്നു. രക്തം ദാനം ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ നല്കുന്ന സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് വൗച്ചറുകളും ലഭ്യമാക്കിയിരുന്നു.