
ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റി 2021ലേക്കുള്ള കലണ്ടര്‍ പുറത്തിറക്കി. ഇന്‍കാസ് സെന്‍ട്രല്‍, ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്താണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലണ്ടര്‍ വിതരണം ചെയ്യും. ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് വടകര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് പാലൂര്, സെക്രട്ടറി കരീം നടക്കല്‍, ജില്ല കമ്മിറ്റി സെക്രട്ടറി ഷഫീഖ് കുയിമ്പില്‍, എക്സിക്യൂട്ടീവ് അംഗം ബഷീര്‍ നന്മണ്ട, സുബൈര്‍ ചിറക്കോത്ത് എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഷമീര്‍ നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി ജിതേഷ്, ട്രഷറര്‍ സജിത്ത് അബ്ദുള്ള, നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഹിദ് വിപി, വടകര മണ്ഡലം പ്രസിഡന്റ് ഹംസ വടകര, ബാലുശ്ശേരി മണ്ഡലം ട്രഷറര്‍ ജാഫര്‍ നന്മണ്ട, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ മേമുണ്ട, കൊയിലാണ്ടി മണ്ഡലം ആക്ടിങ് പ്രസിഡന്റ് സിഹാസ് ബാബു, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ബെന്നി കൂടത്തായി എന്നിവര്‍ വിവിധ മണ്ഡലങ്ങള്‍ക്കായി കലണ്ടര്‍ ഏറ്റുവാങ്ങി.