
ദോഹ: ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആസ്റ്റര്‍ വളന്റിയേഴ്സിന്റെയും അല്‍സുവൈദി ഗ്രൂപ്പിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാവരോടുമുള്ള ഖത്തറിന്റെ കരുതലിന് ആദരവായാണ് ക്യാമ്പ് ഒരുക്കിയത്. ഹമദ് ബ്ലഡ് ഡോണേഴ്സ് സെന്ററില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര് രക്തം ദാനം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ ജോപ്പച്ചന്‍ തെക്കേകുറ്റ്, മുഹമ്മദലി പൊന്നാനി തുടങ്ങിയവരും സെന്‍ട്രല്‍ കമ്മിറ്റി, മലപ്പുറം ജില്ലാ കമ്മിറ്റി, മറ്റു ജില്ലാ,യൂത്ത് വിങ്ങ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സലീം ഇടശ്ശേരി, പിസി നൗഫല്‍ കട്ടുപ്പാറ, അനീസ് കെടി വളപുരം, അഷ്റഫ് വകയില്‍, സിഎ സലാം, ബഷീര്‍ കുനിയില്‍, ഹമീദ് ചെറവല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.